---
title: "കുൽഗാം ഭീകരാക്രമണം ; ലഷ്‌കറെ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാ സേന"
english_title: "Kulgam Encounter Lashkar Terrorist Mohammed Latheef Bhat Killed Security Forces"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392129/kulgam-encounter-lashkar-terrorist-latheef-bhat-killed"
published_at: "2026-11-18T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd5b58a8cc2_kulgam-encounter-lashkar-terrorist-latheef-bhat-killed.jpg"
keywords: ["Kulgam Encounter", "Lashkar e Taiba", "Mohammed Latheef Bhat", "Kashmir", "Security Forces"]
---

# കുൽഗാം ഭീകരാക്രമണം ; ലഷ്‌കറെ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാ സേന

> **Lead Summary:** ദക്ഷിണ കാശ്മീരിലെ കുൽഗാം ജില്ലയിലെ ദേവ്‌സാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്യിബയുടെ കമാൻഡർ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഖ്രേവൻ ചദേർ അഷ്മുജി സ്വദേശിയായ 22 വയസുകാരൻ മുഹമ്മദ് ലത്തീഫ് ഭട്ട് എന്ന ലത്തീഫ് ബട്ട് ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

## Article Content

ദക്ഷിണ കാശ്മീരിലെ കുൽഗാം ജില്ലയിലെ ദേവ്‌സാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്യിബയുടെ കമാൻഡർ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഖ്രേവൻ ചദേർ അഷ്മുജി സ്വദേശിയായ 22 വയസുകാരൻ മുഹമ്മദ് ലത്തീഫ് ഭട്ട് എന്ന ലത്തീഫ് ബട്ട് ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

കുൽഗാം ജില്ലയിലെ സങ്കൽപോറ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. തുടർന്ന് സങ്കൽപോറയിലെ ഒരു പള്ളിക്കുള്ളിലാണ് ഇയാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കീഴടങ്ങാൻ സുരക്ഷാ സേന ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ച ലത്തീഫ് സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായ ലത്തീഫിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബർ 11-ന് കുൽഗാമിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

English Summary: In an encounter in Devsar area of Kulgam district in South Kashmir, a commander of the banned terrorist organisation Lashkar-e-Taiba, on whom a reward of Rs 15 lakh was announced, was shot dead by security forces. Security officials confirmed that the deceased is 22-year-old Mohammed Latheef Bhat alias Latheef Butt, a native of Khrewan Chader Ashmuji. Based on accurate secret information that terrorists were hiding in Sankalpura area of Kulgam district, security forces intensified search in the area. It was then found that he was hiding inside a mosque in Sankalpura. Latheef, who refused to surrender despite security forces asking him to, opened fire on the forces. He was killed in the subsequent fierce encounter. Jammu and Kashmir Police had announced Rs 15 lakh reward for information about Latheef, who was involved in several terrorist activities. Officials clarified that he had a role in the attack on CRPF personnel in Kulgam on November 11. Three security personnel were injured in that attack.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392129/kulgam-encounter-lashkar-terrorist-latheef-bhat-killed)