---
title: "തലശേരിയിൽ സഹകരണോത്സവം സംഘടിപ്പിച്ചു"
english_title: "Thalassery Sahakarana Utsavam Organized 73rd Cooperative Anniversary Celebration"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392190/thalassery-sahakarana-utsavam-organized-73rd-cooperative-anniversary"
published_at: "2026-11-18T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdcb05d99fb_thalassery-sahakarana-utsavam-organized-73rd.jpg"
keywords: ["Thalassery", "Sahakarana Utsavam", "Cooperative Anniversary", "Circle Cooperative Union"]
---

# തലശേരിയിൽ സഹകരണോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി: സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ 73-ാം സഹകരണ വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണോത്സവം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. അനിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന സഹകാരികളെ അനുമോദിച്ചു. നിക്ഷപ സമാഹരണത്തിൽ മികച്ച നേട്ടം കൈവരിച്ച സഹകരണ സംഘങ്ങൾക്കുള്ള സമ്മാനങ്ങൾ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ (പ്ലാനിങ്) കെ.വി. ജയേഷ് വിതരണം ചെയ്തു.

## Article Content

തലശ്ശേരി: സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ 73-ാം സഹകരണ വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണോത്സവം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. അനിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന സഹകാരികളെ അനുമോദിച്ചു. നിക്ഷപ സമാഹരണത്തിൽ മികച്ച നേട്ടം കൈവരിച്ച സഹകരണ സംഘങ്ങൾക്കുള്ള സമ്മാനങ്ങൾ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ (പ്ലാനിങ്) കെ.വി. ജയേഷ് വിതരണം ചെയ്തു.

ദേശീയ സഹകരണ നയവും കേരളത്തിലെ സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ പാക്സ് അസോസിയേഷൻ സംസ്ഥാന സെക്രടറി പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സജീവ് മാറോളി, എൻ.വി. രമേശൻ, കെ. വിനയരാജ്, പി. പ്രമോദ്, മനോജ് അണിയാരം, പി. ജിതേഷ് എന്നിവർ സംസാരിച്ചു.

സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാസാഹിത്യകായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സർക്കിൾ സഹകരണ യൂനിയൻ സെക്രട്ടറി / അസിസ്‌റ്റൻ്റ് രജിസ്ട്രാർ കെ.വി. ഷബിൻ സ്വാഗതവും അസിസ്‌റ്റൻ്റ് ഡയറക്ടർ കെ. സന്തോഷ് നന്ദിയും പറഞ്ഞു.

English Summary: As part of the 73rd Cooperative Annual Celebrations, the Sahakarana Utsavam organized under the leadership of the Circle Cooperative Union was inaugurated by Thalassery Municipality Chairman Karayi Chandrasekharan. Circle Cooperative Union Chairman T. Anil presided. Senior cooperators were honoured. Prizes for cooperative societies that achieved best performance in deposit mobilization were distributed by Cooperative Society Assistant Registrar (Planning) K.V. Jayesh. The seminar on the topic National Cooperative Policy and Cooperative Movement in Kerala was inaugurated by PACS Association State Secretary P. Hareendran. Sajeev Maroli, N.V. Rameshan, K. Vinayaraj, P. Pramod, Manoj Aniyaram, P. Jithesh spoke. Prizes were also distributed to winners of arts, literature and sports competitions organized as part of Cooperative Week celebrations. Circle Cooperative Union Secretary / Assistant Registrar K.V. Shabin welcomed and Assistant Director K. Santhosh thanked

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392190/thalassery-sahakarana-utsavam-organized-73rd-cooperative-anniversary)