---
title: "നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് തലശേരി ചാപ്റ്ററിന് പുതിയ സാരഥികൾ ; ടി.കെ രജീഷ് ചെയർമാൻ, പ്രദീപ് പ്രതിഭ കൺവീനർ"
english_title: "North Malabar Chamber Thalassery Chapter New Chairman TK Rajeesh Convenor Pradeep"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392241/north-malabar-chamber-thalassery-chapter-new-chairman-tk-rajeesh"
published_at: "2026-11-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe7edc7c567_north-malabar-chamber-thalassery-chapter-new-chairman-tk-rajeesh.jpg"
keywords: ["North Malabar Chamber", "Thalassery Chapter", "TK Rajeesh", "Pradeep Prathibha", "NMCC"]
---

# നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് തലശേരി ചാപ്റ്ററിന് പുതിയ സാരഥികൾ ; ടി.കെ രജീഷ് ചെയർമാൻ, പ്രദീപ് പ്രതിഭ കൺവീനർ

> **Lead Summary:**  തലശേരി: ഉത്തര മലബാറിന്റെ സാംസ്കാരിക, വാണിജ്യ, വിദ്യാഭ്യാസ വളർച്ചയിൽ പ്രമുഖ പങ്ക് വഹിച്ച കേരളത്തിലെ ആദ്യകാല മുനിസിപ്പാലിറ്റികളിൽ ഒന്നായ തലശ്ശേരിയെ വീണ്ടും മുഖ്യധാരയിലെത്തിക്കാനുളള പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം നൽകുമെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്ററിന്റെ പുതിയ ചെയർമാൻ ചാർട്ടേർഡ് എക്കൌണ്ടന്റ് ടി കെ. രജീഷ്.

## Article Content

 തലശേരി: ഉത്തര മലബാറിന്റെ സാംസ്കാരിക, വാണിജ്യ, വിദ്യാഭ്യാസ വളർച്ചയിൽ പ്രമുഖ പങ്ക് വഹിച്ച കേരളത്തിലെ ആദ്യകാല മുനിസിപ്പാലിറ്റികളിൽ ഒന്നായ തലശ്ശേരിയെ വീണ്ടും മുഖ്യധാരയിലെത്തിക്കാനുളള പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം നൽകുമെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്ററിന്റെ പുതിയ ചെയർമാൻ ചാർട്ടേർഡ് എക്കൌണ്ടന്റ് ടി കെ. രജീഷ്.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വന്തമായി സ്ഥലം കൈവശമുളള തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ കാലാനുസ്യുതമായ വികസനങ്ങൾ കൊണ്ടുവരാൻ ദക്ഷിണ റെയിൽവേ ബോർഡിനോട് അഭ്യർത്ഥിക്കുമെന്നും, ജില്ലാ കോടതിയുൾപ്പെടെ നിരവധി കോടതി കളും, ഡിസ്ട്രിക്ട് റജിസ്ട്രാർ ഓഫീസും, മലബാർ കാൻസർ സെന്ററും സ്ഥിതി ചെയ്യുന്ന തലശ്ശേരിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കടലോര ക്രൂയിസ് പോർട്ട് നടപ്പിലാക്കണമെന്നും, കടൽ പാലവും പരിസരവും മാലിന്യമുക്തമാക്കണമെന്നും, വ്യാപാരികളുടെ പുനരധിവാസം ഉറപ്പ് വരുത്തി, നിർദ്ദിഷ്ട തീരദേശ ഹൈവേ നടപ്പിലാക്കണമെന്നും, നഗരത്തിൽ രാത്രികാല ഷോപ്പിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും ചേമ്പറിന്റെ തലശ്ശേരി ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു.

നിലവിലെ ചെയർമാൻ ചാർട്ടേർഡ് എക്കൌണ്ടന്റ് പി. മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം NMCC പ്രസിഡണ്ട് ഹനീഷ് വാണിയംകണ്ടി ഉദ്ഘാടനം ചെയ്തു. പുതിയ ചെയർമാനായി ടി. കെ. രജീഷും, കൺവീനറായി പ്രദീപ് പ്രതിഭയും സ്ഥാനമേറ്റെടുത്തു. NMCC മുൻ പ്രസിഡണ്ടുമാരായ വിനോദ് നാരായണൻ, ടി. കെ. രമേഷ് കുമാർ, ജോയന്റ് സിക്രട്ടറി എ. കെ. റഫീഖ്, ഡയരക്ടർ അജിത്ത്കുമാർ, ആർ. ബാബുരാജ്, പ്രദീപ് പ്രതിഭ, രാഗേഷ് കരുണൻ, ഡോക്ടർ ഇ. സചീവൻ, നാസർ ലാമിർ, എഞ്ചിനിയർ എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

English Summary: North Malabar Chamber of Commerce Thalassery Chapter has new office bearers; T.K. Rajeesh as Chairman and Pradeep Prathibha as Convenor. The new Chairman, Chartered Accountant T.K. Rajeesh, said that collective leadership will be given to activities to bring Thalassery, one of the earliest municipalities in Kerala which played a prominent role in the cultural, commercial and educational growth of North Malabar, back to the mainstream. The annual general body of the Thalassery chapter of the Chamber demanded that Southern Railway Board be requested to bring timely developments to Thalassery Railway Station which has the most land owned by itself in Kerala, more trains be given stop at Thalassery where several courts including District Court, District Registrar Office and Malabar Cancer Centre are located, coastal cruise port be implemented, sea bridge and surroundings be made waste-free, proposed coastal highway be implemented ensuring rehabilitation of traders, and importance be given to night shopping in the city. The meeting held under the chairmanship of current Chairman Chartered Accountant P. Mohan was inaugurated by NMCC President Haneesh Vaniyamkandi. T.K. Rajeesh took charge as new Chairman and Pradeep Prathibha as Convenor. NMCC former presidents Vinod Narayanan, T.K. Ramesh Kumar, Joint Secretary A.K. Rafeeq, Director Ajithkumar, R. Baburaj, Pradeep Prathibha, Ragesh Karunan, Dr. E. Sacheevan, Nasser Lamir, Engineer N. Krishnan spoke.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392241/north-malabar-chamber-thalassery-chapter-new-chairman-tk-rajeesh)