---
title: "പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവിലമ്മയ്ക്ക് പതിനാറാമത് പൊങ്കാല നവംബർ 24ന്"
english_title: "Peringadi Mangottumkavilamma 16th Pongala November 24 New Mahe Thrikkarthika"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392385/peringadi-mangottumkavilamma-16th-pongala-november-24"
published_at: "2026-11-20T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affc8a9aa0b1_peringadi-mangottumkavilamma-16th-pongala-november-24.jpg"
keywords: ["Peringadi", "Mangottumkavilamma", "Pongala", "New Mahe", "Thrikkarthika"]
---

# പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവിലമ്മയ്ക്ക് പതിനാറാമത് പൊങ്കാല നവംബർ 24ന്

> **Lead Summary:** ന്യൂ മാഹി: ന്യൂ മാഹി പെരിങ്ങാടി മാങ്ങോട്ടുംകാവിലമ്മയ്ക്ക് സമർപ്പിക്കുന്ന പതിനാറാമത് പൊങ്കാല മഹോത്സവം നവംബർ 24ന് ചൊവ്വാഴ്ച നടക്കും. തൃക്കാർത്തിക നാളിൽ രാവിലെ 10ന് ക്ഷേത്രമേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും.

## Article Content

ന്യൂ മാഹി: ന്യൂ മാഹി പെരിങ്ങാടി മാങ്ങോട്ടുംകാവിലമ്മയ്ക്ക് സമർപ്പിക്കുന്ന പതിനാറാമത് പൊങ്കാല മഹോത്സവം നവംബർ 24ന് ചൊവ്വാഴ്ച നടക്കും. തൃക്കാർത്തിക നാളിൽ രാവിലെ 10ന് ക്ഷേത്രമേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും.

പൊങ്കാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതാ ഭക്തർ 9846422367, 9048165257 എന്നീ നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പൊങ്കാലയ്ക്കുള്ള കിറ്റ് ക്ഷേത്രസമിതി നൽകും. ഭക്തർ തോർത്ത്, വിറക്, മൂന്ന് ഇല എന്നിവ കൊണ്ടുവരണം.

പതിവ് പൂജകൾക്ക് പുറമേ അഖണ്ഡ നാമജപം, നെയ്യ് വിളക്ക് സമർപ്പണം, ഭജന എന്നിവയും ഉണ്ടായിരിക്കും. രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും ശുചീകരിച്ച് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ഉപസമിതികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കൂലോത്ത്, സി.വി. രാജൻ പെരിങ്ങാടി, പി. പ്രദീപൻ, വി.കെ. അനീഷ് ബാബു എന്നിവർ പങ്കെടുത്തു.

English Summary: The 16th Pongala Mahotsavam dedicated to New Mahe Peringadi Mangottumkavilamma will be held on November 24, Tuesday. On Thrikkarthika day, at 10 am, the temple Melshanthi will light the Pandara stove, marking the start of the Pongala rituals. Women devotees wishing to participate in Pongala should register their names in advance on 9846422367, 9048165257. The temple committee will provide the kit for Pongala. Devotees should bring thorth, firewood, and three leaves. In addition to regular pujas, there will be Akhanda Namajapam, Neyy Vilakku offering, and Bhajan. Morning breakfast and noon Prasad Oottu have been arranged. The temple and surroundings have been cleaned and preparations for the celebration have been completed. Activities are coordinated under the leadership of various sub-committees.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392385/peringadi-mangottumkavilamma-16th-pongala-november-24)