---
title: "തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ"
english_title: "Thalassery Ganja Seized 1.720 Kg Bengal Native Chabir Arrested Excise Intelligence Railway Station NDPS"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392643/thalassery-ganja-seized-1720-kg-bengal-native-chabir-arrested"
published_at: "2026-11-21T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c05366a36_thalassery-ganja-seized-1720-kg-bengal-native-chabir-arrested.jpg"
keywords: ["Thalassery Ganja Seized", "Bengal Native Chabir", "Excise Intelligence", "Thalassery Railway Station", "NDPS"]
---

# തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൻ കെ ടി യും പാർട്ടിയും നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൻ കെ ടി യും പാർട്ടിയും നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുഡ് ഷെഡ് റോഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികിൽ വച്ച് ബംഗാൾ സ്വദേശിയായ ചബിർ ആണ് പിടിയിലായത്. കൈമാറ്റം ചെയ്യാനായി കൊണ്ടുവന്ന 1.720 Kg കഞ്ചാവ് സഹിതം തലശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ ജിജിൻ കെ ടി യും പാർട്ടിയും കണ്ടെത്തി അറസ്റ്റ് ചെയ്തു

ഒരു Ndps കേസെടുത്തു. പ്രതിയെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ശശികുമാർ കെ, ഷാജി യു, PO(ഗ്രേഡ്) മാരായ സുമേഷ് എം കെ, രതീഷ് സിപി, ശില്പ കെ, ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സരിൻ രാജ് കെ, അഖിൽ വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനശ്വര ടി വി, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) സരിൻ ഇ കെ, കണ്ണൂർ ഐ ബി യിലെ ഇൻസ്പെക്ടർ റിമേഷ് KN, AEI g മാരായ ഷാജി PC, ഷിബു KC ,PO (g) driver ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

English Summary: In a check conducted by Thalassery Range Excise Inspector Jijin K T and party based on secret information given by Kannur Excise Intelligence & Investigation Bureau, ganja was seized.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392643/thalassery-ganja-seized-1720-kg-bengal-native-chabir-arrested)