---
title: "മഞ്ഞോടിയിലും, ചിറക്കരയിലുമായി കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ"
english_title: "Manjodi Chirakkara Ganja Seized 3 Youth Arrested Police Kannur Sajesh Sinil Junaid 165 Gram Ganja NRE Shop"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392946/manjodi-chirakkara-ganja-3-youth-arrested"
published_at: "2026-11-24T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdc91048584_6afb122d845da_thalassery-scooter-stolen-roadside-mukund-mallar-road.jpg"
keywords: ["Manjodi Ganja", "Chirakkara Ganja", "Kannur Police", "Ganja Arrest", "Sajesh Sinil Junaid"]
---

# മഞ്ഞോടിയിലും, ചിറക്കരയിലുമായി കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

> **Lead Summary:** ദുരൂഹസാഹചര്യത്തിൽ ചിറക്കരയിലെ എൻ.ആർ.ഇ കടയുടെ പരിസരത്തും, മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പിറകിലെ കാർ പാർക്കിംഗ് പരിസരത്തുമായി കാണപ്പെട്ട 3 യുവാക്കൾ കഞ്ചാവുമായി പോലീസ് പിടിയിലായി. ചിറക്കര എൻ.ആർ.ഇ ഷോപ്പിന് സമീപം ഇന്നലെ പാതിരാത്രിയിൽ കാണപ്പെട്ട പൊന്ന്യം കുണ്ടുചിറയിലെ സജേഷ് , പൊന്ന്യംവെസ്റ്റിലെ കെ.ടി. സിനിൽ എന്നിവരിൽ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

## Article Content

ദുരൂഹസാഹചര്യത്തിൽ ചിറക്കരയിലെ എൻ.ആർ.ഇ കടയുടെ പരിസരത്തും, മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പിറകിലെ കാർ പാർക്കിംഗ് പരിസരത്തുമായി കാണപ്പെട്ട 3 യുവാക്കൾ കഞ്ചാവുമായി പോലീസ് പിടിയിലായി. ചിറക്കര എൻ.ആർ.ഇ ഷോപ്പിന് സമീപം ഇന്നലെ പാതിരാത്രിയിൽ കാണപ്പെട്ട പൊന്ന്യം കുണ്ടുചിറയിലെ സജേഷ് , പൊന്ന്യംവെസ്റ്റിലെ കെ.ടി. സിനിൽ എന്നിവരിൽ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ചോദ്യം ചെയ്‌തപ്പോൾ പുന്നോൽ സ്വദേശിയിൽ നിന്നും 500 രൂപക്ക് വാങ്ങിയതാണെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പിറകിലെ കാർ പാർക്കിംഗ് സ്ഥലത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. പരിശോധനയിൽ പാൻ്റ്സിന്റെ പോക്കറ്റിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച 7.35 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മട്ടാമ്പ്രം ചാലിലെ വി.പി. ജുനൈദി(30)നെയും പോലിസ് അറസ്റ്റ് ചെയ്തു. 1000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാ യിരുന്നു ജുനൈദ് വെളിപ്പെടുത്തിയത്.

English Summary: Three youths were arrested with ganja at Manjodi and Chirakkara. Sajesh (40) of Ponniam Kunduchira and K.T. Sinil (36) of Ponniam West were caught near Chirakkara N.R.E. shop at midnight with 165 grams of ganja, which they said they bought for Rs 500 from a Punnol native. V.P. Junaid (30) of Mattambram Chal was arrested at the car parking behind Manjodi Indira Gandhi Co-operative Hospital with 7.35 grams of ganja kept in a zip-lock cover in his pant pocket, which he said he bought for Rs 1000.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392946/manjodi-chirakkara-ganja-3-youth-arrested)