---
title: "മൂഴിക്കരയിൽ ഭാര്യ വീട്ടിന് സമീപത്ത് വെച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Thalassery Muzhikkara Shiji 34 Died Burn Injury Pariyaram Medical College Kodiyeri Madappara Parsi Kunnu Kattil Meethal Sreedharan Son Wife House Road November 22 November 27 New Mahe Police Unnatural Death BNSS 194 SI Jayakrishnan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393406/muzhikkara-shiji-died-burn-injury-pariyaram-hospital"
published_at: "2026-11-27T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09219571f42_muzhikkara-shiji-died-burn-injury-pariyaram-hospital.jpg"
keywords: ["Muzhikkara Shiji Died", "Burn Injury Death", "Pariyaram Medical College", "New Mahe Police", "Kodiyeri Madappara"]
---

# മൂഴിക്കരയിൽ ഭാര്യ വീട്ടിന് സമീപത്ത് വെച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** തലശ്ശേരി: മൂഴിക്കരയിൽ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തിൽ ന്യൂമാഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

## Article Content

തലശ്ശേരി: മൂഴിക്കരയിൽ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തിൽ ന്യൂമാഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോടിയേരി മാടപ്പാറ പാർസി കുന്നിലെ കാട്ടിൽ മീത്തൽ ശ്രീധരൻ്റെ മകൻ ഷിജി(34) നാണ് മരിച്ചത്. നവംബർ 22ന് വൈകുന്നേരം 5.40 ഓടെ മൂഴിക്കരയിൽ ഭാര്യയുടെ വീടിന് സമീപമുള്ള റോഡിൽ വെച്ച് യുവാവിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ നവംബർ 27ന് പുലർച്ചെ 2.10 ഓടെ മരിച്ചു.

ബന്ധുവായ ബിജു എം. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത 194-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.എസ്.ഐ (ഗ്രേഡ്) ജയകൃഷ്ണൻ എം.പി.യ്ക്കാണ് അന്വേഷണ ചുമതല. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും പുരോഗമിക്കുകയാണ്.

മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ സഹായം തേടുക: ടെലി-മാനസ് 14416, ദിശ 1056

English Summary: A young man who was undergoing treatment at Pariyaram Medical College Hospital after suffering serious burn injuries at Muzhikkara died. New Mahe Police have registered a case of unnatural death in the incident. The deceased is Shiji (34), son of Kattil Meethal Sreedharan of Kodiyeri Madappara Parsi Kunnu. According to the FIR, the young man suffered serious burn injuries on the road near his wife's house at Muzhikkara around 5.40 pm on November 22. He was immediately admitted to Pariyaram Medical College Hospital. He died around 2.10 am on November 27 while undergoing treatment. The case was registered under Section 194 of the Bharatiya Nagarik Suraksha Sanhita based on information given by relative Biju M. SI (Grade) Jayakrishnan M.P. is in charge of the investigation. Detailed investigation and inquest procedures regarding the cause of death are in progress.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393406/muzhikkara-shiji-died-burn-injury-pariyaram-hospital)