---
title: "ഏഴിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വീകരണം"
english_title: "President Droupadi Murmu Ezhimala Naval Academy Reception Passing Out Parade Kannur Airport Sagar Kinara Governor Om Prakash Mathur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393562/president-droupadi-murmu-ezhimala-naval-academy-reception"
published_at: "2026-11-28T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a89cd48747_president-droupadi-murmu-ezhimala-naval-academy-reception.jpg"
keywords: ["Droupadi Murmu", "Ezhimala Naval Academy", "Passing Out Parade", "Kannur Airport", "Om Prakash Mathur"]
---

# ഏഴിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വീകരണം

> **Lead Summary:** കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി.

## Article Content

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.40 ഓടെ അക്കാദമിയിലെ സാഗർ കിനാര ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന എന്നിവർ ചേർന്ന് സ്വീകരിച്ചു.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗമാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഏഴിമല നാവിക അക്കാദമിയിൽ എത്തിയത്.

English Summary: President Droupadi Murmu, who arrived to participate in the Passing Out Parade at Ezhimala Naval Academy, was given a reception at the Naval Academy. The President, who reached Sagar Kinara Guest House at the academy at around 9.40 pm from Kannur International Airport, was received jointly by Kerala Governor Om Prakash Mathur, Higher Education Minister Roji M. John, Indian Navy Chief Admiral Krishna Swaminathan, and Southern Naval Command Flag Officer Commanding-in-Chief Vice Admiral Sameer Saxena. President Droupadi Murmu reached Ezhimala Naval Academy by road from Kannur International Airport.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393562/president-droupadi-murmu-ezhimala-naval-academy-reception)