---
title: "പയ്യന്നൂരിൽ ഇടിമിന്നലേറ്റ് വീട്ടിലെ ഫാൻ പൊട്ടിത്തെറിച്ച് തീപ്പിടുത്തം ; മുറി കത്തി നശിച്ചു."
english_title: "Payyannur Ramanthali Lightning Fire Room Burnt Kalletumkadavu Mandiyath Kunjambu Fan Burst Panchayat Village Inspection"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393607/payyannur-ramanthali-lightning-fire-room-burnt"
published_at: "2026-11-28T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad76c97633_Untitled-6_copy.jpg"
keywords: ["Payyannur Lightning Fire", "Ramanthali", "Kalletumkadavu", "Mandiyath Kunjambu", "Room Burnt"]
---

# പയ്യന്നൂരിൽ ഇടിമിന്നലേറ്റ് വീട്ടിലെ ഫാൻ പൊട്ടിത്തെറിച്ച് തീപ്പിടുത്തം ; മുറി കത്തി നശിച്ചു.

> **Lead Summary:** പയ്യന്നൂർ രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടിലെ ഒരു മുറി ഇടിമിന്നലിൽ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

## Article Content

പയ്യന്നൂർ രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടിലെ ഒരു മുറി ഇടിമിന്നലിൽ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

ആളപായമില്ലെന്നാണ് വിവരം.മുകളിലെ നിലയിലെ ഫാൻ മിന്നലേറ്റ് പൊട്ടിത്തെറിച്ചതോടെയാണ് തീപിടിത്തമുണ്ടായത്. കുഞ്ഞമ്പുവിന്റെ മകൻ ഉപയോഗിക്കുന്ന മുറിയായിരുന്നു ഇത്. മുറിയിലെ കട്ടിലും ബെഡും പൂർണമായി കത്തി നശിച്ചു. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടിൽ ആരുമില്ലായിരുന്നതുകൊണ്ട് തീ പടരുന്നത് വൈകിയാണ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് സൂചന.

സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇടിമിന്നലിനെ തുടർന്ന് വീടിന് ഉണ്ടായ നഷ്ടം സംബന്ധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

English Summary: A room in the house of Mandiyath Kunjambu at Kalletumkadavu, Ramanthali, Payyannur, was completely burnt in lightning. The incident happened around 8 pm on Friday. There is no casualty, as per information. The fire broke out after the fan on the upper floor burst due to lightning. This was the room used by Kunjambu's son. The cot and bed in the room were completely burnt and destroyed. As the family members were not at home at the time of the incident, a major accident was averted. It is indicated that the spreading of fire was noticed late because no one was at home. Panchayat and village authorities who came to know about the incident reached the spot and conducted inspection. Further steps are expected regarding the loss caused to the house due to lightning.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393607/payyannur-ramanthali-lightning-fire-room-burnt)