---
title: "കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ;  ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികൾക്ക് അനുമതി"
english_title: "Bisleri Prosecution FSSAI Coliform Bacteria Bottled Water Jalpaiguri Telipara Plant PB201 Batch Goa Sample Recall"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393623/bisleri-prosecution-fssai-coliform-bacteria-bottled-water"
published_at: "2026-11-28T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aeea586779_bisleri-prosecution-fssai-coliform-bacteria-bottled-water.jpg"
keywords: ["Bisleri Prosecution", "FSSAI", "Coliform Bacteria", "Bottled Water", "Jalpaiguri"]
---

# കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ;  ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികൾക്ക് അനുമതി

> **Lead Summary:** പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി. കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

## Article Content

പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി. കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർന്ന് നടന്ന റഫറൽ ഫുഡ് ലബോറട്ടറി പരിശോധനയിലും വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഈ ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിൻ്റെ വിൽപ്പന നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിസ്‌ലേരിയുടെ ഗോവയിലെ പ്ലാന്റിൽ നിന്നുള്ള സാമ്പിളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് എഫ്എസ്എസ്എഐ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിരുന്നു.

സംഭവത്തിൽ വിശദീകരണവുമായി ബിസ്‍ലേരി രം​ഗത്തെത്തി. ജൽപായ്ഗുരി ജില്ലയിൽ നിർമ്മിച്ച PB201 ബാച്ച് കുപ്പിവെള്ളം എഫ്എസ്എസ്എഐ നിർദ്ദേശപ്രകാരം 2026 ഓഗസ്റ്റ് 12-ന് തന്നെ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവലിച്ചെന്ന് കമ്പനി അറിയിച്ചു.

ഇതേ ബാച്ചിലെ സാമ്പിളുകൾ എഫ്എസ്എസ്എഐ അംഗീകൃതമായ രണ്ട് സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിച്ചിരുന്നുവെന്നും അതിൽ ബാക്ടീരിയയുടെ സാന്നിധ്യമില്ലെന്നും എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കണ്ടെത്തിയതായും ബിസ്ലേരി അറിയിച്ചു.

വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്ന് എഫ്എസ്എസ്എഐയോട് ബിസ്‌ലേരി ആവശ്യപ്പെട്ടു. ഔദ്യോഗിക പരിശോധനാ ഫലങ്ങളും സ്വതന്ത്ര ലാബ് ഫലങ്ങളും തമ്മിലുള്ള വലിയ വൈരുദ്ധ്യം കണക്കിലെടുത്താണ് പുനഃപരിശോധന വേണമെന്ന ആവശ്യം ഉയർത്തിയത്.

English Summary: FSSAI has again granted permission for prosecution proceedings against prominent bottled water brand Bisleri International. Coliform bacteria was found in a bottled water sample collected in July last year from the company's Telipara plant in Jalpaiguri district, West Bengal. The presence of bacteria in the water was confirmed in both the primary laboratory test and the subsequent referral food laboratory test. Following this, the sale of bottled water of this batch number was banned. It is after this that permission for prosecution has now been given. A few days ago, FSSAI had initiated prosecution proceedings after chemicals that may cause cancer were found in a sample from Bisleri's Goa plant. Bisleri has come forward with an explanation on the incident. The company informed that PB201 batch bottled water manufactured in Jalpaiguri district was completely withdrawn from the market on 12 August 2026 itself as per FSSAI directions. Bisleri also informe…

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393623/bisleri-prosecution-fssai-coliform-bacteria-bottled-water)