---
title: "18 വേദികളിലായി 10,080 കലാപ്രതിഭകൾ മാറ്റുരയ്ക്കും ; ഡിസം.1 മുതൽ 5 വരെ തലശേരിയിൽ നടക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Kannur District School Kalolsavam Thalassery Dec 1 to 5 10080 Students 18 Venues Brennen School Inauguration Shafi Parambil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393631/kannur-district-school-kalolsavam-thalassery-dec-1-5-10080-students-18-venues"
published_at: "2026-11-28T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0afa9dae4a3_kannur-district-school-kalolsavam-thalassery-dec-1-5-10080-students-18-venues.jpg"
keywords: ["Kannur District Kalolsavam", "Thalassery", "School Kalolsavam", "Brennen School", "10080 Students"]
---

# 18 വേദികളിലായി 10,080 കലാപ്രതിഭകൾ മാറ്റുരയ്ക്കും ; ഡിസം.1 മുതൽ 5 വരെ തലശേരിയിൽ നടക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** തലശേരി: ഡിസമ്പർ 1 ചൊവ്വാഴ്ച മുതൽ 5 ശനി വരെയുള്ള 5 ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 ഉപജില്ലകളിൽ നിന്നുള്ള 10,080 വിദ്യാർത്ഥി പ്രതിഭകൾ 18 വേദികളിലായി മാറ്റുരക്കും..

## Article Content

തലശേരി: ഡിസമ്പർ 1 ചൊവ്വാഴ്ച മുതൽ 5 ശനി വരെയുള്ള 5 ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 ഉപജില്ലകളിൽ നിന്നുള്ള 10,080 വിദ്യാർത്ഥി പ്രതിഭകൾ 18 വേദികളിലായി മാറ്റുരക്കും..

കലോത്സവത്തിന്റെ ഉത്ഘാടനം ആദ്യ ദിനമായ ചൊവ്വാഴ്ച രാവിലെ 10.ന് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തും. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരന്റെഅദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽഷാഫി പറമ്പിൽ എം.പി. ഉത്ഘാടനം ചെയ്യും. സാഹിത്യ സാംസ്കാരിക മേഖലകളിലെ മൺ മറഞ്ഞ പ്രതിഭാശാലികളായ ഒ. ചന്തുമേനോൻ, സി.വി.ബാലൻ നായർ, കെ.രാഘവൻ മാസ്റ്റർ, മൂർക്കോത്ത് കുമാരൻ, കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ, വി.ആർ. കൃഷ്ണയ്യർ, എഡ്വേർഡ് ബ്രണ്ണൻ,ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഹെർമ്മൻ ഗുണ്ടർട്ട്, എരഞ്ഞോളി മൂസ്സ, കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ, ഒ അബു, ശേഷഗിരി പ്രഭു, ഊരാച്ചേരി ഗുരനാഥ, വേങ്ങയിൽ കുഞ്ഞിരാമൻ നായർ, കുഞ്ഞായൻ മുസ്ല്യാർ, ഇ.കെ. ജാനകിയമ്മാൾ, സഞ്ജയൻ എന്നിവരുടെ പേരിലറിയപ്പെടുന്ന 18 സ്മാരക വേദിക ളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

കലോത്സവത്തിന്റെ ആഗമനം അറിയിച്ചുള്ള വിളംബര ജാഥ തിങ്കളാഴ്ച വൈകിട്ട് പഴയ ബസ് സ്റ്റാന്റിൽ നടത്തും. റവന്യൂ ജില്ലാ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾ സംസ്ഥാനതല കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. നിലവിൽ കണ്ണൂർ ജില്ലയുടെ കൈവശമുള്ള സ്വർണ്ണക്കപ്പ് നിലനിർത്താനുള്ള പോരാട്ടമായും സംസ്ഥാനത്തേത് .

ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട് 4 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററിയിൽ കാരായി രാജൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന മന്ദ്രി സണ്ണി ജോസഫ് ഉത്ഘാടനം ചെയ്യും. റവന്യൂ ജില്ലാ കലോത്സവം വിജയിപ്പിച്ച് ചരിത്ര സംഭവമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പത്ര സമ്മേളനത്തിൽ സംബന്ധിച്ച നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അഭ്യർത്ഥിച്ചു. എ.കെ. വിനോദ് കുമാർ, യു.കെ.ബാലചന്ദ്രൻ, കെ.പി. പ്രജീഷ്, സി.ഷാജി, സി.കെ. ഷക്കീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393631/kannur-district-school-kalolsavam-thalassery-dec-1-5-10080-students-18-venues)