---
title: "വിവാഹിതയായ മകൾക്കും ആശ്രിത നിയമനം ലഭിക്കും; തലശ്ശേരി സ്വദേശിനിയുടെ നിയമപോരാട്ടത്തിന് വിജയം"
english_title: "Married Daughter Eligible Compassionate Appointment High Court Thalassery Shamalya Ullas Oriental Insurance Justice P Gopinath"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393667/married-daughter-eligible-compassionate-appointment-high-court-thalassery-shamalya"
published_at: "2026-11-29T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ba8f9c2f32_married-daughter-eligible-compassionate-appointment-high-court-thalassery-shamalya.jpg"
keywords: ["Married Daughter", "Compassionate Appointment", "High Court", "Thalassery", "Shamalya Ullas"]
---

# വിവാഹിതയായ മകൾക്കും ആശ്രിത നിയമനം ലഭിക്കും; തലശ്ശേരി സ്വദേശിനിയുടെ നിയമപോരാട്ടത്തിന് വിജയം

> **Lead Summary:** തലശ്ശേരി: വിവാഹിതയായ മകൾക്കും ആശ്രിത നിയമനം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈകോടതി. വിവാഹിതയായ മകളെ ആശ്രിത നിയമന പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിയുള്ളതിനാൽ, വിവാഹിതയാണെന്ന കാരണത്താൽ മാത്രം അപേക്ഷ തള്ളരുതെന്ന് കോടതി വ്യക്തമാക്കി. മറ്റ് യോഗ്യതകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു.ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്ന എം.സി. ഉല്ലാസ് കുമാറിന്റെ മകൾ ഷമല്യ ഉല്ലാസ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

## Article Content

തലശ്ശേരി: വിവാഹിതയായ മകൾക്കും ആശ്രിത നിയമനം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈകോടതി. വിവാഹിതയായ മകളെ ആശ്രിത നിയമന പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിയുള്ളതിനാൽ, വിവാഹിതയാണെന്ന കാരണത്താൽ മാത്രം അപേക്ഷ തള്ളരുതെന്ന് കോടതി വ്യക്തമാക്കി. മറ്റ് യോഗ്യതകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു.ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്ന എം.സി. ഉല്ലാസ് കുമാറിന്റെ മകൾ ഷമല്യ ഉല്ലാസ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

തലശ്ശേരി സ്വദേശിനിയായ ഷമല്യ പിതാവ് മരിച്ചതിനെ തുടർന്നാണ് ആശ്രിത നിയമനത്തിനായി അപേക്ഷ നൽകിയത്. എന്നാൽ, വിവാഹിതയായ മകൾ പിതാവിനെ പൂർണമായി ആശ്രയിച്ചു കഴിയുന്ന വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ അപേക്ഷ നിരസിച്ചു. ഇതോടെ ഹർജിക്കാരിയുടെ അമ്മയും പിന്നീട് സഹോദരനും ആശ്രിത നിയമനത്തിനായി അപേക്ഷിച്ചു. സഹോദരന് ജോലി വാഗ്ദാനം ലഭിച്ചെങ്കിലും ന്യൂസിലൻഡിൽ ജോലി ലഭിച്ചതിനാൽ അത് സ്വീകരിച്ചില്ല. തുടർന്നാണ് ഷമല്യ ഹൈകോടതിയെ സമീപിച്ചത്.

നിലവിൽ അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും വിവാഹിതയായ മകൾക്കും ആശ്രിത നിയമനത്തിന് അവകാശമുണ്ടെന്ന് 'സൈറ ഖാത്തൂൻ' കേസിൽ സുപ്രീംകോടതി വിധിയുള്ളതായും ഷമല്യ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് തനിക്ക് ബാധകമാണെന്നും ഹർജിക്കാരി വാദിച്ചു.

ഹർജിക്കാരിയുടെ അപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചു.

English Summary: Thalassery: The High Court has held that a married daughter is also eligible for compassionate appointment. Since there is a Supreme Court judgment that a married daughter cannot be excluded from the compassionate appointment scheme, the court clarified that the application should not be rejected merely on the ground that she is married. Justice P. Gopinath ordered that other qualifications should be examined and action taken. The court considered the petition filed by Shamalya Ullas, daughter of M.C. Ullas Kumar, who was an employee of Oriental Insurance Company. Shamalya, a native of Thalassery, applied for compassionate appointment after her father's death. However, the company authorities rejected the application pointing out that a married daughter is not a person fully dependent on the father. Following this, the petitioner's mother and later her brother applied for compassionate appointment. Although the brother was offered a job, he did not accept it as he got a job in New Zealand. It was then that Shamalya approached the High Court. Shamalya pointed out that she is currently taking care of her mother and that the Supreme Court in the 'Saira Khatoon' case has held that a married daughter also has the right to compassionate appointment. The petitioner argued that this order is applicable to her. The court directed the insurance company to take a decision on the petitioner's application within two months.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393667/married-daughter-eligible-compassionate-appointment-high-court-thalassery-shamalya)