---
title: "കണ്ണൂരിൽ  യുവതി വസ്ത്രം മാറുന്നത് ഒളിഞ്ഞു  നോക്കിയ സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ"
english_title: "Receptionist of private lodge arrested for spying on woman changing clothes in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/92315/receptionist-of-private-lodge-arrested-for-spying-on-woman-changing-clothes-in-kannur"
published_at: "2023-01-25T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0d54135be5_555555555555_copy.jpg"
keywords: []
---

# കണ്ണൂരിൽ  യുവതി വസ്ത്രം മാറുന്നത് ഒളിഞ്ഞു  നോക്കിയ സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ :കണ്ണൂർ തളിപ്പറമ്പിലെ സിറ്റി റസിഡൻസിയിലാണ് സംഭവം. പരിയാരം പാച്ചേനി സ്വദേശി ജഗദീഷാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പം റസിഡൻസിയിൽ റൂമെടുക്കുകയായിരുന്നു. യുവതി വസ്ത്രം മാറുമ്പോഴാണ് ജനാലയിലൂടെ ഒരാൾ ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

## Article Content

 കണ്ണൂർ :കണ്ണൂർ തളിപ്പറമ്പിലെ സിറ്റി റസിഡൻസിയിലാണ് സംഭവം. പരിയാരം പാച്ചേനി സ്വദേശി ജഗദീഷാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പം റസിഡൻസിയിൽ റൂമെടുക്കുകയായിരുന്നു. യുവതി വസ്ത്രം മാറുമ്പോഴാണ് ജനാലയിലൂടെ ഒരാൾ ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് മുറിയിലേക്ക് ഒളിഞ്ഞു നോക്കിയ യുവാവിനെ യുവതിയും ഭർത്താവും പിടികൂടുകയായിരുന്നു. അപ്പോഴാണ് റിസപ്ഷനിസ്റ്റാണ് ഇയാളെന്ന് മനസിലായത്.

പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റു ചെയ്തു. യുവതിയുടെ ദൃശ്യങ്ങൾ യുവാവ് പകർത്തിയെന്ന പരാതിയുമുയർന്നു. മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/92315/receptionist-of-private-lodge-arrested-for-spying-on-woman-changing-clothes-in-kannur)