---
title: "തലശേരിയിൽ മദ്യലഹരിയിൽ കടലിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷിച്ചു"
english_title: "In Thalassery, a young man who jumped into the sea under the influence of alcohol was rescued"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/92372/in-thalassery-a-young-man-who-jumped-into-the-sea-under-the-influence-of-alcohol-was-rescued"
published_at: "2023-01-25T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1047d8ff3b_download_(5).jpg"
keywords: []
---

# തലശേരിയിൽ മദ്യലഹരിയിൽ കടലിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷിച്ചു

> **Lead Summary:** ** തലശേരി**: മദ്യലഹരിയിൽ കടൽ പാലം പരിസരത്ത് നി ന്ന് കടലിൽ ചാടിയ യുവാവിനെ നീന്തൽ വിദഗ്ദരും, ഫയർഫോഴ്സും, പോലീസും ചേർന്ന് സാഹസികമായി രക്ഷിച്ചു. വേങ്ങാട് സ്വദേശി രജീഷാണ് കടലിൽ ചാടിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വിട്ടയച്ചു.

## Article Content

** തലശേരി**: മദ്യലഹരിയിൽ കടൽ പാലം പരിസരത്ത് നി ന്ന് കടലിൽ ചാടിയ യുവാവിനെ നീന്തൽ വിദഗ്ദരും, ഫയർഫോഴ്സും, പോലീസും ചേർന്ന് സാഹസികമായി രക്ഷിച്ചു. വേങ്ങാട് സ്വദേശി രജീഷാണ് കടലിൽ ചാടിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വിട്ടയച്ചു.

വൈകിട്ടാണ് സംഭവം. കടൽ പാലത്തെ നടപ്പാതയിൽ ഇരിക്കുകയായി രുന്ന യുവാക്കളാണ് കടലിൽ ചാടിയ യുവാവിനെ ആദ്യം കണ്ടത്. ഇവർ പോലിസിനെയും, അഗ്നിശമന സേനയെയും, നാട്ടുകാരെയും വിവരമറിയിച്ചു. ഉടൻ സ്ഥലത്ത് എത്തിയ നീന്തൽ വിദഗ്ദരായ മൻസൂറും, നിസാറും കടലിൽ ചാടിയാണ് രക്ഷിച്ചത്.

ഈ സമയം കടൽ പാലത്തിന്റെ തു ണുകൾക്കിടയിലായിരുന്നു ഇയാൾ. ഫയർഫോഴ്സും, പോലീസും ചേർന്ന് റോപ്പ് ഇട്ട തോടെ യുവാവിനെ വലിച്ചു കരയ്ക്ക് കയറ്റാനായി.തലശ്ശേരി എസ് ഐ ജയൻ , അസി സ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോജ് എന്നിവരും രക്ഷാപ്ര വർത്തനത്തിനുണ്ടായിരുന്നു. നിരവധി പേർ വിവരമറിഞ്ഞ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/92372/in-thalassery-a-young-man-who-jumped-into-the-sea-under-the-influence-of-alcohol-was-rescued)