---
title: "തലശേരി താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിക്ക് കോടിയേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ്  കൂറ്റേരി പൊയിലിലെ ജ്ഞാന പ്രകാശിനി വായനശാലക്ക്"
english_title: "Award given by Kodiyeri Service Cooperative Bank for the best library in Thalassery taluk to Gnana Prakashini Reading Room, Kooteri Poil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/92911/award-given-by-kodiyeri-service-cooperative-bank-for-the-best-library-in-thalassery-taluk-to-gnana-prakashini-reading-room-kooteri-poil"
published_at: "2023-01-28T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4adaf016cd_f2076171-7124-429e-a8be-e659cee86e4d.jpg"
keywords: []
---

# തലശേരി താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിക്ക് കോടിയേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ്  കൂറ്റേരി പൊയിലിലെ ജ്ഞാന പ്രകാശിനി വായനശാലക്ക്

> **Lead Summary:** ** തലശ്ശേരി**:കോടിയേരി സർവ്വീസ് സഹകരണ ബാങ്ക് തലശ്ശേരി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥാലയത്തിനായി ഏർപ്പെടുത്തിയ എം.എം.നാണു നമ്പ്യാർ;എൻ.രാഘവൻ സ്മാരക അവാർഡിന് കുറ്റേരി പൊയിലിലെ ജ്ഞാനപ്രകാശിനി വായനശാലയെ തിരഞ്ഞെടുത്തതായി ബാങ്ക് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

** തലശ്ശേരി**:കോടിയേരി സർവ്വീസ് സഹകരണ ബാങ്ക് തലശ്ശേരി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥാലയത്തിനായി ഏർപ്പെടുത്തിയ എം.എം.നാണു നമ്പ്യാർ;എൻ.രാഘവൻ സ്മാരക അവാർഡിന് കുറ്റേരി പൊയിലിലെ ജ്ഞാനപ്രകാശിനി വായനശാലയെ തിരഞ്ഞെടുത്തതായി ബാങ്ക് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

20,000 രൂപയും ശിൽപവും അടങ്ങിയതാണ അവാർഡ്. ഞായറാഴ്ച വൈകിട്ട് 6ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ വായനശാലാ സാരഥികൾക്ക് അവാർഡ് സമ്മാനിക്കും -ബാങ്കിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച നാണു നമ്പ്യാരുടെയും രാഘവൻ്റെയും ഓർമനിലനിർത്താൻ വരും വർഷങ്ങളിലും മികച്ച ഗ്രന്ഥാലയങ്ങൾക്ക് ഇരുവരുടെയും പേരിൽ പുരസ്കാരം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കെ.വി.വിജേഷ്, കെ.പി.അരുൺകുമാർ, സി.ശ്രീജേഷ് എന്നിവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/92911/award-given-by-kodiyeri-service-cooperative-bank-for-the-best-library-in-thalassery-taluk-to-gnana-prakashini-reading-room-kooteri-poil)