---
title: "രാജ്യവും, സംസ്ഥാനവും നേരിടുന്നത്ത് കനത്ത ഭീഷണിയെന്ന്  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ;   മുസ്ലിംലീഗ് സമ്മേളനത്തിന് തലശേരിയിൽ വർണാഭ  തുടക്കം."
english_title: "Muslim League State Secretary Abdu Rahman Kallai said that the country and the state are facing a serious threat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/93120/muslim-league-state-secretary-abdu-rahman-kallai-said-that-the-country-and-the-state-are-facing-a-serious-threat"
published_at: "2023-01-29T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5ec4d76bd1_36ffbab4-7446-43e2-9038-e8b05ed354d8.jpg"
keywords: []
---

# രാജ്യവും, സംസ്ഥാനവും നേരിടുന്നത്ത് കനത്ത ഭീഷണിയെന്ന്  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ;   മുസ്ലിംലീഗ് സമ്മേളനത്തിന് തലശേരിയിൽ വർണാഭ  തുടക്കം.

> **Lead Summary:** **തലശേരി**:സമ്മേളന സംഘാടക സമിതി ചെയർമാൻ ഏ കെ ആബൂട്ടി ഹാജി സമ്മേളന നഗരിയിൽ പതാക ഉയർത്തി. രാവിലെ നടന്ന വനിതാ സംഗമം കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടീ മേയർ കെ ഷബീന ടീച്ചർ ഉൽഘാടനം ചെയ്തു, മണ്ഡലം വനിത ലീഗ് പ്രസിഡണ്ട് കെ സി ഷെറീന അദ്ധ്യക്ഷയായി.

## Article Content

**തലശേരി**:സമ്മേളന സംഘാടക സമിതി ചെയർമാൻ ഏ കെ ആബൂട്ടി ഹാജി സമ്മേളന നഗരിയിൽ പതാക ഉയർത്തി. രാവിലെ നടന്ന വനിതാ സംഗമം കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടീ മേയർ കെ ഷബീന ടീച്ചർ ഉൽഘാടനം ചെയ്തു, മണ്ഡലം വനിത ലീഗ് പ്രസിഡണ്ട് കെ സി ഷെറീന അദ്ധ്യക്ഷയായി.

ഹരിത മുൻ സംസ്ഥാന സെക്രട്ടറി അഡ്വ നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തി. കെ സി തസ്തി, കെ വി റാഷിദ ടീച്ചർ, മുംതാസ് ചമ്പാട് , ഷഹദീയ മധുരിമ, സമീറ കെ പി , ഫാത്തിമ കെ പി , കൗലത്ത്, ഫൗസിയ, ഷെമീന, സുഹറ, പ്രസംഗിച്ചു. അഫ് നിത സ്വാഗതവും, ഹർഷീന റഷീദ് നന്ദിയും പറഞ്ഞു. തുടർ ന്ന്‌ നടന്ന മുസ്ലിം ലീഗ് മണ്ഡലം പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്റട്ടറി അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു.

രാജ്യവും സംസ്ഥാനവും നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബഷീർ ചെറിയാണ്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ വെള്ളിക്കോത്ത്, പ്രസംഗിച്ചു, ഷാനിദ് മേക്കുന്ന്‌ സ്വാഗതം പറഞ്ഞു. കെ സി അഹമ്മദ്,വി കെ ഹുസൈൻ, അസിസ് വടക്കുമ്പാട്, സംസാരിച്ചു. റഹ്ദാദ് മൂഴിക്കര നന്ദി പറഞ്ഞു. പതാക ഉയർത്തൽ ചടങ്ങിന് അഡ്വ കെ എ ലത്തീഫ്, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്,എൻ മഹമൂദ്, ആര്യ ഹുസൈൻ,സി കെ പി മമ്മു, അഹമ്മദ് അൻവർ, മുനവർ അഹമ്മദ്, പാലക്കൽ സാഹിർ, റഷീദ് തലായി, എൻ മൂസ, തച്ചറക്കൽ മൂസക്കുട്ടി,ടി കെ ജമാൽ, ജലാൽ, ഷഹബാസ് കായ്യത്ത്, തസ്ലീം ചേറ്റംകുന്ന്, കെ എ റഷീദ്, തഫ്ലിം മാണിയാട്ട്, പി സി റിസാൽ, ഏ കെ സകറിയ, അസ് ലം ടി എച്ച്, സാഹിദ് സൈനുദ്ധീൻ,എൻ സി അഹമ്മദ് , ജംഷീർ മഹമൂദ്, നിങ്കിലേരീ മുസ്തഫ, സാദിഖ് പി കെ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/93120/muslim-league-state-secretary-abdu-rahman-kallai-said-that-the-country-and-the-state-are-facing-a-serious-threat)