---
title: "തലശേരിയിൽ ടെക്സ്റ്റൈയിൽസിൽ  തീപ്പിടുത്തം ; 50 ലക്ഷത്തോളം രൂപയുടെ നഷ്ടം"
english_title: "Fire breaks out in textiles in Thalassery;50 lakh loss of Rs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/93493/fire-breaks-out-in-textiles-in-thalassery50-lakh-loss-of-rs"
published_at: "2023-01-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7e4bd066c4_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ടെക്സ്റ്റൈയിൽസിൽ  തീപ്പിടുത്തം ; 50 ലക്ഷത്തോളം രൂപയുടെ നഷ്ടം

> **Lead Summary:** ** തലശ്ശേരി**:തലശ്ശേരി ലോഗൻസ് റോഡിലെ ന്യൂ പരാഗ് ഫാഷൻസ് ടെക്സ്റ്റൈയിലിസിലാണ് തീപിടുത്തം. മധ്യപ്രദേശ് സ്വദേശികളായ മുഹമ്മദ് സാദിഖ്, അബ്ദുൾ ജബ്ബാർ , ഇർഫാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. രാത്രിയായിരുന്നു സംഭവം.

## Article Content

** തലശ്ശേരി**:തലശ്ശേരി ലോഗൻസ് റോഡിലെ ന്യൂ പരാഗ് ഫാഷൻസ് ടെക്സ്റ്റൈയിലിസിലാണ് തീപിടുത്തം. മധ്യപ്രദേശ് സ്വദേശികളായ മുഹമ്മദ് സാദിഖ്, അബ്ദുൾ ജബ്ബാർ , ഇർഫാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. രാത്രിയായിരുന്നു സംഭവം.

തീ കണ്ടതിനെ തുടർന്ന് സമീപത്തെ കടയിലുളളയാൾ ജീവനക്കാരെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ചുരിദാറിന്റെ തുണികളും, ലൈനിംഗ് തുണികളും, ഇലക്ട്രിക് വയറിംഗ് എന്നിവയും നശിച്ചിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാക്കാം തീപിടിത്തത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/93493/fire-breaks-out-in-textiles-in-thalassery50-lakh-loss-of-rs)