---
title: "സംസ്ഥാനത്തേത് കൊള്ള ബജറ്റ് ; തലശേരിയിൽ  മുസ്ലിം  ലീഗിൻ്റെ  പ്രതിഷേധം"
english_title: "State loot budget;Muslim League protest in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/94788/state-loot-budgetmuslim-league-protest-in-thalassery"
published_at: "2023-02-05T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df3176a83e9_9204c8fa-f67a-4441-b51c-622c81cc0709.jpg"
keywords: []
---

# സംസ്ഥാനത്തേത് കൊള്ള ബജറ്റ് ; തലശേരിയിൽ  മുസ്ലിം  ലീഗിൻ്റെ  പ്രതിഷേധം

> **Lead Summary:** **തലശേരി**:സംസ്ഥാന ഗവർമെൻ്റിൻ്റെ ബജറ്റ് കൊള്ളക്കെതിരെ തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

## Article Content

**തലശേരി**:സംസ്ഥാന ഗവർമെൻ്റിൻ്റെ ബജറ്റ് കൊള്ളക്കെതിരെ തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എ കെ ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻ്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു. എൻ മഹമൂദ്, കെ എ റഷീദ് , എൻ. മൂസ്സ, സാഹിർ പാലക്കൽ, തസ്ലിം ചേറ്റം കുന്ന്, റഷീദ് തലായി, ഷഹബാസ്‌ കായ്യത്ത്, തഫ്ലീം മാണിയാട്ട്, മുനവ്വർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

അഹമ്മദ് അൻവർ സ്വാഗതവും വി ജലീൽ നന്ദിയും പറഞ്ഞു. മഹറൂഫ് ആലഞ്ചേരി- എം അബ്ദു റഹിമാൻ -ടി കെ ജമാൽ - റഹ്മാൻ തലായി - അഫ്സൽ മട്ടാമ്പ്രം-ബഷീർ കെ - എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/94788/state-loot-budgetmuslim-league-protest-in-thalassery)