---
title: "ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജുവിനെ  കുത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയെന്ന് ; പ്രതിഷേധവുമായി കോൺഗ്രസ്"
english_title: "DCC General Secretary KP Saju was threatened by Kuthuparam ACP Pradeepan Kannipoil;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/94789/dcc-general-secretary-kp-saju-was-threatened-by-kuthuparam-acp-pradeepan-kannipoil"
published_at: "2023-02-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df3257584f7_0640e1cc-53c0-46bd-9fbf-e2a6323c61b8.jpg"
keywords: []
---

# ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജുവിനെ  കുത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയെന്ന് ; പ്രതിഷേധവുമായി കോൺഗ്രസ്

> **Lead Summary:** ഡി സി സി ജനറൽ സെക്രട്ടറിയും, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറുമായ കെ.പി സാജുവിനെ കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയതായി പരാതി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ പ്രസിഡൻ്റിൻ്റെ ഓഫീസിലെത്തിയാണ് എ.സി.പി ഭീഷണി മുഴക്കിയത്. പ്രദീപൻ കണ്ണിപ്പൊയിൽ ഇന്ദിരാഗാന്ധി ആശുപത്രിയിലെ തൻ്റെ ഓഫീസിൽ വന്ന് ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്തതായും കെ.പി സാജു മുഖ്യമന്ത്രിക്കും, ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു. പന്ന്യന്നൂർ ക്ഷേത്രോത്സവ വിഷയവുമായി ബന്ധപ്പെട്ടാണ് സംഭവം. കോൺഗ്രസിലെ സമുന്നതനായ നേതാവായ കെപി സാജുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ കോൺഗ്രസും ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിഷേധ പ്രകടനമുൾപ്പടെ നടത്താനുള്ള നീക്കത്തിലാണ് നേതാക്കളും, പ്രവർത്തകരും.

## Article Content

ഡി സി സി ജനറൽ സെക്രട്ടറിയും, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറുമായ കെ.പി സാജുവിനെ കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയതായി പരാതി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ പ്രസിഡൻ്റിൻ്റെ ഓഫീസിലെത്തിയാണ് എ.സി.പി ഭീഷണി മുഴക്കിയത്. പ്രദീപൻ കണ്ണിപ്പൊയിൽ ഇന്ദിരാഗാന്ധി ആശുപത്രിയിലെ തൻ്റെ ഓഫീസിൽ വന്ന് ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്തതായും കെ.പി സാജു മുഖ്യമന്ത്രിക്കും, ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു. പന്ന്യന്നൂർ ക്ഷേത്രോത്സവ വിഷയവുമായി ബന്ധപ്പെട്ടാണ് സംഭവം. കോൺഗ്രസിലെ സമുന്നതനായ നേതാവായ കെപി സാജുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ കോൺഗ്രസും ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിഷേധ പ്രകടനമുൾപ്പടെ നടത്താനുള്ള നീക്കത്തിലാണ് നേതാക്കളും, പ്രവർത്തകരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/94789/dcc-general-secretary-kp-saju-was-threatened-by-kuthuparam-acp-pradeepan-kannipoil)