കത്തോലിക്ക സഭാ വിശ്വാസിയുടെമൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുന്നു; പുതുചരിത്രംകുറിക്കാനൊരുങ്ങി പയ്യാമ്പലം

കത്തോലിക്ക സഭാ വിശ്വാസിയുടെമൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുന്നു; പുതുചരിത്രംകുറിക്കാനൊരുങ്ങി പയ്യാമ്പലം
Feb 6, 2023 02:46 PM | By Rajina Sandeep

കണ്ണൂര്‍: കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹംചിതയൊരുക്കി സംസ്‌കരിക്കുന്നു. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത്. മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു.പക്ഷേ,പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍തയ്യാറായിരുന്നില്ല. എന്നാല്‍ വേറിട്ടകാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവകപള്ളിഅധികാരികളും കൂടെനിന്നു. അതോടെസെബാസ്റ്റ്യന്റെ തീരുമാനം ചരിത്രത്തിന്റെ ഭാഗമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും. കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്‌നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നത്. അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല.

എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വീട്ടിലെ ശുശ്രൂഷ. അതുകഴിഞ്ഞ് പള്ളിയില്‍. നാലിന് പയ്യാമ്പലത്ത് സംസ്‌കാരം

The dead body of the Catholic Church is cremated and cremated;Payyambalam is about to make a new history

Next TV

Related Stories
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു.

Mar 28, 2024 08:41 PM

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം...

Read More >>
വയനാട്ടില്‍ വീണ്ടും  കാട്ടാനയുടെ അക്രമം ;  ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്

Mar 28, 2024 11:52 AM

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ അക്രമം ; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ അക്രമം ; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്...

Read More >>
കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ

Mar 28, 2024 11:15 AM

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച...

Read More >>
ലൈംഗിക  ചുവയുള്ള  ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

Mar 28, 2024 11:02 AM

ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ...

Read More >>
Top Stories