---
title: "ചെറുവാഞ്ചേരിയിൽ ഫർണിച്ചർ കടക്ക് സമീപം തീപ്പിടുത്തം ; ഉടൻ തീയണച്ചതിനാൽ  വൻ നാശനഷ്ടമൊഴിവായി."
english_title: "In Cheruvanchery, wooden planks piled up near a furniture shop caught fire"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/95596/in-cheruvanchery-wooden-planks-piled-up-near-a-furniture-shop-caught-fire"
published_at: "2023-02-08T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e35d206b4ff_Untitled-1_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ ഫർണിച്ചർ കടക്ക് സമീപം തീപ്പിടുത്തം ; ഉടൻ തീയണച്ചതിനാൽ  വൻ നാശനഷ്ടമൊഴിവായി.

> **Lead Summary:** **ചെറുവാഞ്ചേരി**: ചെറുവാഞ്ചേരിയിൽ ഫർണിച്ചർ കടക്ക് സമീപം കൂട്ടിയിട്ട മര ഉരുപ്പടികൾക്ക് തീപിടിച്ചു.ചെറുവാഞ്ചേരി കല്ലുവളപ്പിലെ മുണ്ടക്കോടൻ ഗോവിന്ദൻ്റെ ഫർണിച്ചർ കടക്ക് സമീപം കൂട്ടിയിട്ട മര ഉരുപ്പടികൾക്കാണ് ഇന്ന് പുലർച്ചെ രണ്ടോടെ തീ പിടിച്ചത്.

## Article Content

**ചെറുവാഞ്ചേരി**: ചെറുവാഞ്ചേരിയിൽ ഫർണിച്ചർ കടക്ക് സമീപം കൂട്ടിയിട്ട മര ഉരുപ്പടികൾക്ക് തീപിടിച്ചു.ചെറുവാഞ്ചേരി കല്ലുവളപ്പിലെ മുണ്ടക്കോടൻ ഗോവിന്ദൻ്റെ ഫർണിച്ചർ കടക്ക് സമീപം കൂട്ടിയിട്ട മര ഉരുപ്പടികൾക്കാണ് ഇന്ന് പുലർച്ചെ രണ്ടോടെ തീ പിടിച്ചത്.

ഉടൻ കൂത്തുപറമ്പ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എ.രതീശൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന തീ അണച്ചതിനാൽ സമീപത്തേക്ക് തീ പടരുന്നത് ഒഴിവായി. സമീപത്ത് തന്നെ വൈദ്യുത ട്രാൻസ്ഫോർ ഉൾപ്പെടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/95596/in-cheruvanchery-wooden-planks-piled-up-near-a-furniture-shop-caught-fire)