---
title: "ദേശീയ കുഷ്ഠരോഗ നിർമാർജന പക്ഷാചരണം   സ്പർശ് 2023 ൻ്റെ ഭാഗമായി  പാനൂരിൽ  ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു."
english_title: "A football exhibition match was organized at Panur as part of National Leprosy "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96060/a-football-exhibition-match-was-organized-at-panur-as-part-of-national-leprosy"
published_at: "2023-02-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f27096c67_Untitled-1_copy.jpg"
keywords: []
---

# ദേശീയ കുഷ്ഠരോഗ നിർമാർജന പക്ഷാചരണം   സ്പർശ് 2023 ൻ്റെ ഭാഗമായി  പാനൂരിൽ  ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: പാനൂർ താലൂക്കാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ പ്രദർശന മത്സരം പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്നദ്ദേഹം കളിക്കാരെ പരിചയപ്പെട്ടു.

## Article Content

പാനൂർ: പാനൂർ താലൂക്കാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ പ്രദർശന മത്സരം പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്നദ്ദേഹം കളിക്കാരെ പരിചയപ്പെട്ടു.

മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ അനിൽകുമാർ അധ്യക്ഷനായി. വാർഡംഗം പി.കെ പ്രവീൺ മുഖ്യാതിഥിയായി. ഹെൽത്ത് ഇൻസ്പെക്ടർ സി.എം ഗോപാലൻ സ്വാഗതവും, ആരോഗ്യ പ്രവർത്തകൻ ശരത്ത് പദ്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് ഫുട്ബാൾ പ്രദർശന മത്സരവും, ഗോളടി മത്സരവും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96060/a-football-exhibition-match-was-organized-at-panur-as-part-of-national-leprosy)