---
title: "അഞ്ചാംക്ലാസുകാരിയെ  കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ അറസ്റ്റിൽ"
english_title: "5th class girl was dragged into the bush and attempted to be tortured;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96260/5th-class-girl-was-dragged-into-the-bush-and-attempted-to-be-tortured"
published_at: "2023-02-11T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e72f294855b_download_(8).jpg"
keywords: []
---

# അഞ്ചാംക്ലാസുകാരിയെ  കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘംപിടികൂടുകയായിരുന്നു.

## Article Content

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘംപിടികൂടുകയായിരുന്നു.

കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അദ്ധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. ശേഷം തൊട്ടടുത്തകുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ ഇയാൾ വലിച്ചിഴയ്ക്കുകയായിരുന്നു.നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അദ്ധ്യാപകന്റെ ഭീഷണിയില്‍തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്‌ക്കൂളിൽപോയിരുന്നില്ല.

തുടർന്ന്സ്‌ക്കൂളിലെത്തിയ കുട്ടിയോട് അദ്ധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനശ്രമം നടന്ന വിവരംപുറത്തറിഞ്ഞത്.ഇതോടെപ്രധാനാദ്ധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തി.

എന്നാല്‍ പൊലീസ് പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96260/5th-class-girl-was-dragged-into-the-bush-and-attempted-to-be-tortured)