---
title: "ബംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് മയക്കുമരുന്ന്  കടത്ത് ;  അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ യുമായി ചൊക്ലി ഒളവിലം  സ്വദേശി  അറസ്റ്റിൽ"
english_title: "Drug smuggling from Bangalore to Thalassery;A native of Chokli Olavilam was arrested with MDMA, a highly lethal synthetic drug."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96349/drug-smuggling-from-bangalore-to-thalasserya-native-of-chokli-olavilam-was-arrested-with-mdma-a-highly-lethal-synthetic-drug"
published_at: "2023-02-11T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e782f0107a0_e3a6abae-6a30-4dc3-bd64-52b1ec47a6e5.jpg"
keywords: []
---

# ബംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് മയക്കുമരുന്ന്  കടത്ത് ;  അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ യുമായി ചൊക്ലി ഒളവിലം  സ്വദേശി  അറസ്റ്റിൽ

> **Lead Summary:** **ചൊക്ലി**: എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി. ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിമിനെ യാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റ് ചെയ്തത്.

## Article Content

**ചൊക്ലി**: എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി. ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിമിനെ യാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊക്കിലങ്ങാടിയിൽ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് . പ്രതിയിൽ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി. ബംഗ്ലരുവിൽ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കൂത്തുപറമ്പ് എക്സൈസ് ഓഫീസിൽ ഇയാൾക്കെതിരെ കഴിഞ്ഞ മാസം എംഡിഎംഎ കൈവശം വെച്ച കേസ്സുമുണ്ട്. നിരവധി തവണ ഇയാൾ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. മയക്കുമരുന്നുകൾ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണ് വലയിലായത് .

അസി: എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷ്, , പ്രിവന്റീവ് ഓഫീസർ അശോകൻ കല്ലോറാൻ ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കുമാർ പി ,, സിവിൽ എക്സൈസ് ഓഫീസർമാരായ റോഷിത്ത് പി , ബിജേഷ് എം , ബിനീഷ് എ എം ., എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലീഷ് പി , പ്രസന്ന എം.കെ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

എം ഡി എം എ 10 ഗ്രാമിന് മുകളിൽ കൈവശം വെച്ചാൽ 10 - 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾ വടകര സ്പെഷ്യൽ എൻ ഡി പി എസ് കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96349/drug-smuggling-from-bangalore-to-thalasserya-native-of-chokli-olavilam-was-arrested-with-mdma-a-highly-lethal-synthetic-drug)