---
title: "കാർഷിക രംഗത്തും സാന്നിധ്യമറിയിക്കാൻ  തലശ്ശേരിയിലെ മാധ്യമ പ്രവർത്തകർ."
english_title: "Media workers in Thalassery to make presence in the field of agriculture as well."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96408/media-workers-in-thalassery-to-make-presence-in-the-field-of-agriculture-as-well"
published_at: "2023-02-11T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c57e2a840_Untitled-1_copy.jpg"
keywords: []
---

# കാർഷിക രംഗത്തും സാന്നിധ്യമറിയിക്കാൻ  തലശ്ശേരിയിലെ മാധ്യമ പ്രവർത്തകർ.

> **Lead Summary:** **തലശേരി**: തലശേരി പ്രസ് ഫോറം, പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും ,കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റ സഹകരണത്തോടെയാണ് മട്ടുപാവ് കൃഷി തുടങ്ങിയത്. മട്ട് പാവ് കൃഷിയുടെ ഉദ്ഘാടനം മുൻ ചീഫ് സിക്രട്ടറി കെ.ജയകുമാർ ഐ.എ .എസ്.നിർവ്വഹിച്ചു.

## Article Content

**തലശേരി**: തലശേരി പ്രസ് ഫോറം, പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും ,കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റ സഹകരണത്തോടെയാണ് മട്ടുപാവ് കൃഷി തുടങ്ങിയത്. മട്ട് പാവ് കൃഷിയുടെ ഉദ്ഘാടനം മുൻ ചീഫ് സിക്രട്ടറി കെ.ജയകുമാർ ഐ.എ .എസ്.നിർവ്വഹിച്ചു.

കൃഷിയെ നല്ല രീതിയിൽ പരിപാലിക്കണം. ഇല്ലെങ്കിൽ മാധ്യമ പ്രവർത്തകർ തന്നെ സ്വയം വാർത്ത നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.കെ.പി.മോഹനൻ എം .എൽ .എ.പ്രസ് ഫോറം പ്രസിഡൻ്റ് അനീഷ് പാതിരിയാട്, ബേങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി പവിത്രൻ മോകേരി സുരേഷ് ബാബു പുത്തലത്ത്, .ലൈ ബ്രറി സിക്രട്ടറി പി.ദിനേശൻ, പ്രസ് ഫോറം സിക്രട്ടറി കെ.പി.ഷീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96408/media-workers-in-thalassery-to-make-presence-in-the-field-of-agriculture-as-well)