---
title: "വർത്തമാന കാലഘട്ടത്തിൽ കുടുംബസംഗമങ്ങൾ അനിവാര്യമാണെന്ന് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ; തലശേരിയിൽ സി കെ പി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് 2023 ശ്രദ്ധേയമായി"
english_title: "Speaker Adv: A.N Shamsir said that family gatherings are essential in the present era"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96496/speaker-adv-an-shamsir-said-that-family-gatherings-are-essential-in-the-present-era"
published_at: "2023-02-12T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8943537a74_4b04c50c-0b33-43b4-8582-64cc1b28d340.jpg"
keywords: []
---

# വർത്തമാന കാലഘട്ടത്തിൽ കുടുംബസംഗമങ്ങൾ അനിവാര്യമാണെന്ന് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ; തലശേരിയിൽ സി കെ പി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് 2023 ശ്രദ്ധേയമായി

> **Lead Summary:** ന്യൂജനറേഷൻ കാലഘട്ടത്തിൽ കുടുംബ സംഗമങ്ങൾ പരസ്പരം തിരിച്ചറിയുവാനും വ്യക്തി ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഉപകരിക്കുമെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ.

## Article Content

ന്യൂജനറേഷൻ കാലഘട്ടത്തിൽ കുടുംബ സംഗമങ്ങൾ പരസ്പരം തിരിച്ചറിയുവാനും വ്യക്തി ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഉപകരിക്കുമെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ.

പുതിയ തലമുറയിലെ കുട്ടികൾക്ക് ഭാവി ജീവിതത്തിന് ഉപകരിക്കുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിക്കേണതാണെന്നും സ്പീക്കർ പറഞ്ഞു. സി.കെ.പി കുടുംബ സംഗമ സമിതിയുടെ മെറിറ്റ് ഈവനിങ്ങ് 2023 ഉദ്ഘാടനം ചെയ്തത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സമിതി കൺവീനർ അഡ്വ: പി.വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ കെ.എൻ.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കേയി ചരിത്രം രചിച്ച സി.കെ.പി അബ്ദുറഹിമാൻ കേയി, കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ: പി.വി സൈനുദ്ദീൻ, മുബാറക്ക് ഹയർസെക്കൻഡറി ഹൈസ്കൂൾ പ്രിൻസിപ്പാൾ ടി.എം സാജിദ് മാസ്റ്റർ ഖത്തർ ലോകകപ്പ് ഫിഫ പ്രതിനിധി സി.കെ.പി മുഹമ്മദ് ഷാനവാസ് എന്നിവരെ യോഗം ആദരിച്ചു.

എം.ബി.ബി.എസ്, ബി.ടെക്, എൽ.എൽ.ബി, എം.ബി.എ , ബി.എസ്.സി എന്നീ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും ഹിഫ്ള് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും , സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കും പുരസ്കാരങ്ങൾ നൽകി.

കേയി കുടുംബത്തിൻറെ ഖാസി ഇബ്രാഹിം പൂക്കോയ തങ്ങൾ തുർക്കി , സിറിയ ഭൂകമ്പത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന നടത്തി. ആമിന അംറ, സാഹിദ് തലശ്ശേരി എന്നിവർ മറുപടി പ്രസംഗം നടത്തി . സി.കെ.പി മമ്മു സ്വാഗതവും സി.കെ.പി റയീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96496/speaker-adv-an-shamsir-said-that-family-gatherings-are-essential-in-the-present-era)