---
title: "കൂത്ത്പറമ്പിൽ  രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് റോഡിലേക്കോടിയ പിഞ്ചു കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ് ; ദൃശ്യങ്ങൾ വൈറൽ"
english_title: "A young man bravely rescued a young child who had run into the road after cutting the eyes of his parents in Koothparam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96547/a-young-man-bravely-rescued-a-young-child-who-had-run-into-the-road-after-cutting-the-eyes-of-his-parents-in-koothparam"
published_at: "2023-02-12T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8e0d6809da_271a1d3e-f2ca-4803-841a-2b8d2568d492.jpg"
keywords: []
---

# കൂത്ത്പറമ്പിൽ  രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് റോഡിലേക്കോടിയ പിഞ്ചു കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ് ; ദൃശ്യങ്ങൾ വൈറൽ

> **Lead Summary:** ശനിയാഴ്ച രാത്രി 8.45 നാണ് അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നത്. കൂത്ത് പറമ്പ് പൂക്കോട് പുതുതായി ആരംഭിച്ച അംബ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയിറങ്ങിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാണ് രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഓടിയത്.

## Article Content

ശനിയാഴ്ച രാത്രി 8.45 നാണ് അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നത്. കൂത്ത് പറമ്പ് പൂക്കോട് പുതുതായി ആരംഭിച്ച അംബ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയിറങ്ങിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാണ് രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഓടിയത്.

സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ പൂക്കോട് പുത്തൻപീടികയിലെ സന്ദീപ് ഇതുകണ്ടയുടനെ പിന്നാലെ റോഡിലേക്കോടി കുട്ടിയെ അത്ഭുതകരമായ രീതിയിൽ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ടൂറിസ്റ്റ് ബസും സമീപത്തെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം വഴി മാറിയത്.

കുട്ടിയെ സന്ദീപ് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെയെ കണ്ടു നിൽക്കാനുമാകൂ. അപകടമുഖത്ത് സ്വയരക്ഷ പോലും ആലോചിക്കാതെ പ്രവർത്തിച്ച സന്ദീപിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96547/a-young-man-bravely-rescued-a-young-child-who-had-run-into-the-road-after-cutting-the-eyes-of-his-parents-in-koothparam)