---
title: "കളിക്കുന്നതിനിടെ സ്റ്റെയർക്കേഴ്സിൽ കാൽ കുടുങ്ങി ; ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിയെ മാഹി ഫയർഫോഴ്സ് രക്ഷപ്പെടുത്തി."
english_title: "Mahi Fire Force rescues student whose leg got stuck between stairs while playing from school"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96715/mahi-fire-force-rescues-student-whose-leg-got-stuck-between-stairs-while-playing-from-school"
published_at: "2023-02-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea10523d666_Untitled-1_copy.jpg"
keywords: []
---

# കളിക്കുന്നതിനിടെ സ്റ്റെയർക്കേഴ്സിൽ കാൽ കുടുങ്ങി ; ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിയെ മാഹി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

> **Lead Summary:** മാഹി : മാഹി ചാലക്കര ഉസ്മാൻ ഗവ.ഹൈ സ്കൂളിൽ നിന്നും ഇന്ന് ഉച്ചയ്ക്കാണ് കളിക്കുന്നതിനിടയിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുടെ കാൽ സ്റ്റെയർക്കേഴ്സിന്റെ ചെറുകോൺക്രീറ്റ് തൂണുകൾക്കിടയിൽ കുടുങ്ങിയത്.

## Article Content

മാഹി : മാഹി ചാലക്കര ഉസ്മാൻ ഗവ.ഹൈ സ്കൂളിൽ നിന്നും ഇന്ന് ഉച്ചയ്ക്കാണ് കളിക്കുന്നതിനിടയിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുടെ കാൽ സ്റ്റെയർക്കേഴ്സിന്റെ ചെറുകോൺക്രീറ്റ് തൂണുകൾക്കിടയിൽ കുടുങ്ങിയത്.

തുടർന്ന് വിവരമറിഞ്ഞ് മാഹി ഫയർ ഫോഴ്സ് എത്തി ഏറെ നേരം പണി പെട്ട് ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് കോൺക്രീറ്റ് തൂണുകൾ അകത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഇൻചാർജ് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ, വി.പി. ബിജു, സി. സിറോഷ്, ധനേഷ്, ഡ്രൈവർ ശിവജ്ഞാനഗുരു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96715/mahi-fire-force-rescues-student-whose-leg-got-stuck-between-stairs-while-playing-from-school)