---
title: "മാഹിയിൽ ചരക്കു ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞു ; വൻ ദുരന്തം വഴിമാറിയത്  തലനാരിഴക്ക്"
english_title: "Cargo lorry overturned in Mahi;It was changed by a major disaster"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96876/cargo-lorry-overturned-in-mahiit-was-changed-by-a-major-disaster"
published_at: "2023-02-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb1e43163a9_287a78e7-dc73-4fc5-a037-b4a9afe695b5.jpg"
keywords: []
---

# മാഹിയിൽ ചരക്കു ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞു ; വൻ ദുരന്തം വഴിമാറിയത്  തലനാരിഴക്ക്

> **Lead Summary:** **മാഹി:** മാഹി ജെ എൻ ജി എച്ച് എസ് സ്കൂളിൻ്റേയും ഗവ: എൽ.പി.സ്കൂളിൻ്റേയും കവാടത്തിന് മുന്നിൽ ഭാരം കയറ്റിയ ലോറി മറിഞ്ഞു. ദേശീയപാതയിലെ വളവിൽ രാവിലെ ആറര മണിയോടെയാണ് അപകടം.

## Article Content

**മാഹി:** മാഹി ജെ എൻ ജി എച്ച് എസ് സ്കൂളിൻ്റേയും ഗവ: എൽ.പി.സ്കൂളിൻ്റേയും കവാടത്തിന് മുന്നിൽ ഭാരം കയറ്റിയ ലോറി മറിഞ്ഞു. ദേശീയപാതയിലെ വളവിൽ രാവിലെ ആറര മണിയോടെയാണ് അപകടം.

തമിഴ്നാട് മുകളൂരിൽ നിന്നും പേപ്പറുമായി കർണ്ണാടകയിലേക്ക് പോവുന്ന K A O1 A D 8111 റജിസ്ട്രേഷൻ നമ്പർ ലോറിയാണ് മറിഞ്ഞത് കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് കുറയൂർ സ്വദേശി സേഖറി [42]നെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ല. മാഹി ജെ എൻ ജി എച്ച് എസ് സ്ക്കൂളിന്റെ ഗേറ്റും , മതിലും , റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ തകർന്നു.

രണ്ട് വിദ്യാലയങ്ങളിലുമുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളും, സിവിൽ സ്റ്റേഷൻ ഗവ: ഹൗസ്, ടാഗോർ ഉദ്യാനം എന്നി വിടങ്ങളിലേക്കുള്ള ജനങ്ങളും കടന്നു പോകുന്ന ജനത്തിരക്ക് ഒഴിയാത്ത സ്ഥലമാണിത്. അതിരാവിലെയായതിനാലാണ് വൻ ദുരന്തമൊഴിവായത്. മാഹി ഫയർ ഓഫീസർ ഇൻ ചാർജ് പി.രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96876/cargo-lorry-overturned-in-mahiit-was-changed-by-a-major-disaster)