---
title: "ജീവന് കാവൽ; രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് തുടങ്ങി  "
english_title: "guarding life;Blood stem cell donation registration camp started"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96885/guarding-lifeblood-stem-cell-donation-registration-camp-started"
published_at: "2023-02-14T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb25235bc5d_images.png"
keywords: []
---

# ജീവന് കാവൽ; രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് തുടങ്ങി  

> **Lead Summary:** തലശ്ശേരി: തലശ്ശേരി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെയും നഴ്സിങ് കോളേജിലേയും എൻ.എസ്.എസ്. യൂണിറ്റും തലശ്ശേരി അലയൻസ് ക്ലബും ചേർന്ന് രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

തലശ്ശേരി: തലശ്ശേരി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെയും നഴ്സിങ് കോളേജിലേയും എൻ.എസ്.എസ്. യൂണിറ്റും തലശ്ശേരി അലയൻസ് ക്ലബും ചേർന്ന് രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ധാത്രിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ചൊവ്വാഴ്ച രാവിലെ 10-ന് നെട്ടൂർ നഴ്സിങ്‌ കോളേജ് കാമ്പസിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ചെയർമാൻ അഡ്വ. കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96885/guarding-lifeblood-stem-cell-donation-registration-camp-started)