---
title: "തലശേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; ഒരാൾ പിടിയിൽ"
english_title: "Stones pelted at train in Thalassery;One arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96934/stones-pelted-at-train-in-thalasseryone-arrested"
published_at: "2023-02-14T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb468be93ea_b984d93a-b063-4d38-b1cb-a5180802c2f7.jpg"
keywords: []
---

# തലശേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; ഒരാൾ പിടിയിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ചെന്നൈ - മംഗലാപുരം മെയിലിനു നേരെയാണ് കല്ലേറുണ്ടായത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസ രത്ത് രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ചെന്നൈ - മംഗലാപുരം മെയിലിനു നേരെയാണ് കല്ലേറുണ്ടായത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസ രത്ത് രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം.

കല്ലേറിൽ എ.സി കമ്പാർട്ട്മെന്റി ന്റെ ചില്ല് തകർന്നു. ഇതുമായി ബന്ധ പ്പെട്ടാണ് അറസ്റ്റ്. വെസ്റ്റ് ബംഗാൾ സ്വദേശി ബിപുൽ (28) നെയാണ് പിടികൂടിയത്. ആർ.പി.എഫ് സബ് ഇൻസ്പെ ക്ടർമാരായ മനോജ് കുമാർ, വിനോദ്, സീ നിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിബേഷ്, വിഷ്ണുരാജ് എന്നിവരാണ് ബിപുലിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96934/stones-pelted-at-train-in-thalasseryone-arrested)