---
title: "അർജുൻ ആയങ്കിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ ; സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധിക്കും, അമലയുടെ മൊഴിയെടുക്കും"
english_title: "Wife's serious allegations against Arjun Ayanki;The Special Branch will investigate and Amala's statement will be taken"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97188/wifes-serious-allegations-against-arjun-ayankithe-special-branch-will-investigate-and-amalas-statement-will-be-taken"
published_at: "2023-02-15T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec97db593ef_Untitled-1_copy.jpg"
keywords: []
---

# അർജുൻ ആയങ്കിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ ; സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധിക്കും, അമലയുടെ മൊഴിയെടുക്കും

> **Lead Summary:** സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോ എന്നാണ് അന്വേഷണം. മല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴി‍ഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാൽ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അർജുനെതിരെ അമല ഉന്നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു. ക്ഷെ പൊലീസിൽ പരാതി നൽകിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.

## Article Content

സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോ എന്നാണ് അന്വേഷണം. മല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴി‍ഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാൽ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അർജുനെതിരെ അമല ഉന്നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു. ക്ഷെ പൊലീസിൽ പരാതി നൽകിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97188/wifes-serious-allegations-against-arjun-ayankithe-special-branch-will-investigate-and-amalas-statement-will-be-taken)