---
title: "അണ്ടല്ലൂരിൽ മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിൻ്റെ  കോടിയേരി സ്മൃതി ചിത്ര ഫോട്ടോ - എൽ ഇ ഡി പ്രദർശനം വെള്ളിയാഴ്ച ആരംഭിക്കും "
english_title: "Multimedia Artist Forum's Kodiyeri Smriti Chitra Photo - LED exhibition to begin on Friday in Andalur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97227/multimedia-artist-forums-kodiyeri-smriti-chitra-photo-led-exhibition-to-begin-on-friday-in-andalur"
published_at: "2023-02-15T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecb8cbf07a5_3cd6ac54-28d0-4f5e-9af3-c29810152407.jpg"
keywords: []
---

# അണ്ടല്ലൂരിൽ മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിൻ്റെ  കോടിയേരി സ്മൃതി ചിത്ര ഫോട്ടോ - എൽ ഇ ഡി പ്രദർശനം വെള്ളിയാഴ്ച ആരംഭിക്കും 

> **Lead Summary:** **അണ്ടല്ലൂർ: ** അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം നാലു ദിവസം നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം സംഘടിപ്പിക്കും. കേരള രാഷ്ട്രിയത്തിലെ സമാദരണിയ നേതാവും ജനകീയ വ്യക്തിത്വത്തിനുടമയുമായ കോടിയേരി ബാലകൃഷ്ണൻ്റെ ജിവിത രേഖകൾ ചിത്രങ്ങളായും ഫോട്ടോകളായും പ്രദർശന നഗരിക്കകത്തും, വലിയ സ്ക്രീനിൽ പുറത്ത് എൽ.ഇ.ഡി.ദൃശ്യങ്ങളായും അനുഭവ ഭേദ്യമാക്കുമെന്ന് മൾട്ടിമീഡിയ ജനറൽ സിക്രട്ടറി സെൽവൻ മേലൂർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**അണ്ടല്ലൂർ: ** അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം നാലു ദിവസം നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം സംഘടിപ്പിക്കും. കേരള രാഷ്ട്രിയത്തിലെ സമാദരണിയ നേതാവും ജനകീയ വ്യക്തിത്വത്തിനുടമയുമായ കോടിയേരി ബാലകൃഷ്ണൻ്റെ ജിവിത രേഖകൾ ചിത്രങ്ങളായും ഫോട്ടോകളായും പ്രദർശന നഗരിക്കകത്തും, വലിയ സ്ക്രീനിൽ പുറത്ത് എൽ.ഇ.ഡി.ദൃശ്യങ്ങളായും അനുഭവ ഭേദ്യമാക്കുമെന്ന് മൾട്ടിമീഡിയ ജനറൽ സിക്രട്ടറി സെൽവൻ മേലൂർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അണ്ടല്ലൂർ ദിനേശ് ബീഡി ഹാളിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ ഉത്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 7ന് സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും. ചടങ്ങിൽ ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവി അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ പ്രകാശിപ്പിക്കുന്ന ബ്രോഷർ കെ.വി.രാഘവൻ ഏറ്റു വാങ്ങും - പരിപാടിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയൻറ് സിക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയും കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ .വൈസ് ചാൻസലർ പ്രൊ.എ.സാബു, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായും സംബന്ധിക്കും. റബ്കോ ചെയർമാൻ കാരായി രാജൻ, തലശ്ശേരി സർക്കിൾ സഹകരണ യൂനിയൻ' ചെയർമാൻ ടി. അനിൽ ,കേരള ദിനേശ് ബീഡി ധർമ്മടം വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് പണിക്കൻ രാജൻ, മാധ്യമ പ്രവർത്തകൻ ദിപക് ധർമ്മടം, കെ.സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ഉത്സവ ദിനങ്ങളിൽ എന്നും വൈകിട്ട് 5 മുതൽ പുലർച്ചെ വരെ പ്രദർശനം കാണാവുന്നതാണ്. പ്രശസ്ത കലാകാരന്മാർ വലിയ കാൻവസിൽ വരച്ച 50 ഓളം ചിത്രങ്ങളും ഫോട്ടോകളും പ്രദർശനത്തിലുണ്ടാവും. ബാലൻ മേലൂർ എഴുതിയ വെളുത്ത നിലാവ് കഥാസമാഹാരത്തിൻ്റെ ഇരുപത്തേഴാം പതിപ്പിൻ്റെ പ്രകാശനവും ഉത്ഘാടന വേദിയിൽ സ്പീക്കർ എ .എൻ .ഷംസീർ നിർവ്വഹിക്കും. അണ്ടല്ലൂർ സാഹിത്യ പോഷിണി വായനശാല, ഗ്രന്ഥാലയം പ്രസിഡണ്ട് യു. ഗോവിന്ദൻ ഏറ്റുവാങ്ങും കെ.സുരേന്ദ്രൻ, പി.സുനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97227/multimedia-artist-forums-kodiyeri-smriti-chitra-photo-led-exhibition-to-begin-on-friday-in-andalur)