---
title: "ഉദ്ഘാടകൻ്റെ പരാമർശങ്ങൾ ചൊടിപ്പിച്ചു ; ചൊക്ലിയിൽ സിഐടിയു ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം"
english_title: "Reference in speech;League-CITU spat during protest meeting"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97358/reference-in-speechleague-citu-spat-during-protest-meeting"
published_at: "2023-02-16T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eda32b6803a_Untitled-1_copy.jpg"
keywords: []
---

# ഉദ്ഘാടകൻ്റെ പരാമർശങ്ങൾ ചൊടിപ്പിച്ചു ; ചൊക്ലിയിൽ സിഐടിയു ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലേക്ക് പ്രതിഷേധവുമായി സിഐടിയു പ്രവർത്തകർ. ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ചൊക്ലി ടൗണിൽ സ്ഥാപിച്ച പതാകകളും പ്രചാരണബോർഡുകളും നിരന്തരം നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തിയത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലേക്ക് പ്രതിഷേധവുമായി സിഐടിയു പ്രവർത്തകർ. ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ചൊക്ലി ടൗണിൽ സ്ഥാപിച്ച പതാകകളും പ്രചാരണബോർഡുകളും നിരന്തരം നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തിയത്.

ചൊക്ലി ടൗണിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ.എ ലത്തീഫ് സംസാരിക്കുമ്പോഴാണ് പ്രതിഷേധവുമായി സിഐടിയു പ്രവർത്തകരെത്തിയത്. കൊടിതോരണങ്ങൾ നശിപ്പിച്ചത് സി പി എം ആണെന്ന തരത്തിൽ ഉദ്ഘാടകൻ സംസാരിച്ചതോടെയാണ് വാക് തർക്കമുണ്ടായത്.

എന്നാൽ ഇത് ജനാധിപത്യരാജ്യമാണെന്നും, സി പി എമ്മിൻ്റെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും പറഞ്ഞ് ഉദ്ഘാടകൻ പ്രസംഗം തുടർന്നു. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പി.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, സെക്രട്ടറി പാലക്കൽ സാഹിർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, കെ. കുഞ്ഞിമൂസ, പി.വി. മുഹമ്മദ്, പി.കെ. റഫീഖ്, കെ.പി. കുഞ്ഞിമമ്മു, പി.കെ. ഹനീഫ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97358/reference-in-speechleague-citu-spat-during-protest-meeting)