---
title: "നടക്കാനും ഭീതി; പത്രവിതരണക്കാരന് തെരുവ് പട്ടിയുടെ കടിയേറ്റു "
english_title: "Fear of walking;A newspaper delivery man was bitten by a stray dog"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97361/fear-of-walkinga-newspaper-delivery-man-was-bitten-by-a-stray-dog"
published_at: "2023-02-16T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eda8ee2ff41_Untitled-1_copy.jpg"
keywords: []
---

# നടക്കാനും ഭീതി; പത്രവിതരണക്കാരന് തെരുവ് പട്ടിയുടെ കടിയേറ്റു 

> **Lead Summary:**  തലശ്ശേരി: റോഡിലിറങ്ങി നടക്കാനും ഭീതി. പത്രവിതരണക്കാരന് തെരുവ് പട്ടിയുടെ കടിയേറ്റു. ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം പാറാൽ മാക്കൂട്ടം റോഡിൽ ദിനേഷ്ബാബുവിന് തെരുവുനായയുടെ കടിയേറ്റു.

## Article Content

 തലശ്ശേരി: റോഡിലിറങ്ങി നടക്കാനും ഭീതി. പത്രവിതരണക്കാരന് തെരുവ് പട്ടിയുടെ കടിയേറ്റു. ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം പാറാൽ മാക്കൂട്ടം റോഡിൽ ദിനേഷ്ബാബുവിന് തെരുവുനായയുടെ കടിയേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. മാതൃഭൂമി പാറാൽ ഏജന്റായ ദിനേഷ്ബാബുവിന് പത്രവിതരണത്തിനിടെയാണ് കടിയേറ്റത്. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. ചെള്ളത്ത് മടപ്പുരയ്ക്ക് സമീപത്തെ പിലാവുള്ളതിൽ സന്തോഷിനും നായയുടെ കടിയേറ്റു. പാറാൽ-മാക്കൂട്ടം റോഡിൽ വെച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97361/fear-of-walkinga-newspaper-delivery-man-was-bitten-by-a-stray-dog)