---
title: "കണ്ണൂരിൽ  എട്ടാംക്ലാസുകാരി   ആത്മഹത്യ ചെയ്ത സംഭവത്തിൽ  അധ്യാപകർക്കെതിരെ പ്രേരണാകുറ്റം ചുമത്തി ; അറസ്റ്റ് ഉടൻ"
english_title: "A charge of incitement was filed against the teachers in the case of suicide of an 8th class girl in Kannur;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97430/a-charge-of-incitement-was-filed-against-the-teachers-in-the-case-of-suicide-of-an-8th-class-girl-in-kannur"
published_at: "2023-02-16T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede3ee2036d_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  എട്ടാംക്ലാസുകാരി   ആത്മഹത്യ ചെയ്ത സംഭവത്തിൽ  അധ്യാപകർക്കെതിരെ പ്രേരണാകുറ്റം ചുമത്തി ; അറസ്റ്റ് ഉടൻ

> **Lead Summary:** **കണ്ണൂർ:** ആത്മഹത്യ ചെയ്ത പെരളശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയായ റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് ചക്കരക്കൽ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്.

## Article Content

**കണ്ണൂർ:** ആത്മഹത്യ ചെയ്ത പെരളശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയായ റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് ചക്കരക്കൽ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്.

ഇരുവരുടെയും അറസ്റ്റ് ഉടൻ ഉണ്ടാകും. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും റിയയുടെ സഹപാഠി വെളിപ്പെടുത്തിയിരുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്നും പറഞ്ഞിരുന്നത്രെ.

ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി വെളിപ്പെടുത്തിയിരുന്നു. മഷി പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി കരഞ്ഞു പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായി. ചക്കരക്കൽ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97430/a-charge-of-incitement-was-filed-against-the-teachers-in-the-case-of-suicide-of-an-8th-class-girl-in-kannur)