---
title: "മദ്യവിൽപ്പനയിലൂടെ സർക്കാറിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയിൽ 10 ശതമാനം മദ്യാസക്തിയുള്ളവരുടെ കുടുംബങ്ങൾക്കായി വകയിരുത്തണമെന്ന് കെ.സി.ബി.സി"
english_title: "KCBC wants 10 percent of the crores of rupees the government gets from the sale of liquor to be allocated to the families of the alcoholics."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97533/kcbc-wants-10-percent-of-the-crores-of-rupees-the-government-gets-from-the-sale-of-liquor-to-be-allocated-to-the-families-of-the-alcoholics"
published_at: "2023-02-16T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee430d354a2_e74e609e-b7ee-4d15-8418-4c8490cbe3d4.jpg"
keywords: []
---

# മദ്യവിൽപ്പനയിലൂടെ സർക്കാറിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയിൽ 10 ശതമാനം മദ്യാസക്തിയുള്ളവരുടെ കുടുംബങ്ങൾക്കായി വകയിരുത്തണമെന്ന് കെ.സി.ബി.സി

> **Lead Summary:** മദ്യ വില്പനയിലൂടെ കേരള സർക്കാരിന് ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനത്തിൽ നിന്ന് 10 ശതമാനം മദ്യാസക്തരുടെ കുടുംബങ്ങൾക്കായി വകയിരുത്തണം എന്ന ആവശ്യവുമായി K.C.B.C രംഗത്ത്.

## Article Content

മദ്യ വില്പനയിലൂടെ കേരള സർക്കാരിന് ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനത്തിൽ നിന്ന് 10 ശതമാനം മദ്യാസക്തരുടെ കുടുംബങ്ങൾക്കായി വകയിരുത്തണം എന്ന ആവശ്യവുമായി K.C.B.C രംഗത്ത്.

ഈ ആവശ്യമുന്നയിച്ച് മദ്യവിരുദ്ധസമിതിയും, മുക്തിശ്രീയും സംയുക്തമായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് ഇരിട്ടിയിൽ K.C.B.C സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ പര്യടനം ഉദ്ഘാടനം ചെയ്യും.

മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ആൻ്റണി മേൽവെട്ടം അധ്യക്ഷത വഹിക്കും. പ്രചരണ പരിപാടിയുടെ സമാപന സമ്മേളനം കാസർഗോഡ് ജില്ലയുടെ ചിറ്റാരിക്കാലിൽ ലോകസന്തോഷദിനമായ മാർച്ച് 20 ന് വൈകിട്ട് 3 മണിക്ക് മോൺ. ജോസഫ് ഒറ്റപ്ളാക്കൽ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി പ്രവർത്തക സമിതിയംഗങ്ങളായ ഫാ.ചാക്കോ കുടിപ്പറമ്പിൽ, ഫാ.മാത്യു കാരിക്കൽ, എം.എൽ ജോയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97533/kcbc-wants-10-percent-of-the-crores-of-rupees-the-government-gets-from-the-sale-of-liquor-to-be-allocated-to-the-families-of-the-alcoholics)