---
title: "വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല  സമർപ്പിച്ചു"
english_title: "Pongala was offered to Varaprat Kavilamma"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98104/pongala-was-offered-to-varaprat-kavilamma"
published_at: "2023-02-19T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1abe8ebd27_52581847-25c5-4bfb-9b18-574fe94cc4df.jpg"
keywords: []
---

# വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല  സമർപ്പിച്ചു

> **Lead Summary:** ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ മഹാശിവരാത്രി നാളിൽ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണം തുടങ്ങിയത്.

## Article Content

ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ മഹാശിവരാത്രി നാളിൽ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണം തുടങ്ങിയത്.

നൂറ് കണക്കിന് സ്ത്രീ ഭക്തർ പങ്കെടുത്തു.ക്ഷേത്ര ഭാരവാഹികളും മാതൃസമിതി ഭാരവാഹികളുമായ വി.വത്സൻ, കെ.കെ.പത്മനാഭൻ, കെ.കെ.സുധീഷ്, കെ.സജീവൻ, കെ.കെ.പ്രവീൺ, കെ.കെ. റിനീഷ്, സവിത ശ്രീധരൻ, ലീന പ്രദീപ്, ശോഭ ബാലരാജ്, വനജ വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98104/pongala-was-offered-to-varaprat-kavilamma)