---
title: "എഞ്ചിനീയർമാർക്ക് ഒരു മഴക്കാലം പോലും അതിജീവിക്കാൻ പറ്റുന്ന  റോഡുണ്ടാക്കാൻ എന്തേ കഴിയാത്തതെന്ന് ചോദിച്ചതിന് തന്നെ ഇപ്പോൾ എഞ്ചിനീയർമാരുടെ പരിപാടികളിൽ ക്ഷണിക്കാറില്ലെന്ന്  ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു  "
english_title: "Zilla Panchayat Welfare Standing Committee Chairman VK Suresh Babu said that now he is not invited to engineers' events for asking why engineers can't build a road that can survive even a rainy season."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98158/zilla-panchayat-welfare-standing-committee-chairman-vk-suresh-babu-said-that-now-he-is-not-invited-to-engineers-events-for-asking-why-engineers-cant-build-a-road-that-can-survive-even-a-rainy-season"
published_at: "2023-02-19T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1d9216b754_bdbff14c-7ef6-4827-b3bb-e74dbcea95cc.jpg"
keywords: []
---

# എഞ്ചിനീയർമാർക്ക് ഒരു മഴക്കാലം പോലും അതിജീവിക്കാൻ പറ്റുന്ന  റോഡുണ്ടാക്കാൻ എന്തേ കഴിയാത്തതെന്ന് ചോദിച്ചതിന് തന്നെ ഇപ്പോൾ എഞ്ചിനീയർമാരുടെ പരിപാടികളിൽ ക്ഷണിക്കാറില്ലെന്ന്  ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു  

> **Lead Summary:** ഏറ്റവും വിവരമുള്ളവരാണ് എൻഞ്ചീനിയർമാരെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഒരു മഴക്കാലം അതിജീവിക്കാൻ കഴിയുന്ന റോഡുണ്ടാക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇക്കാര്യം ചോദിച്ചതുകൊണ്ട് അവരുടെ സമ്മേളനങ്ങളിൽ തന്നെ ഇപ്പോൾ വിളിക്കാറില്ല. നമ്മുടെ അറിവിനെ കുടുംബവുമായും, സമൂഹവുമായും, പ്രകൃതിയുമായും ബന്ധപ്പെടുത്തുമ്പോൾ മാത്രമാണ് വിദ്യാഭ്യാസം കൊണ്ട് കാര്യമുള്ളൂവെന്നും സുരേഷ് ബാബു പറഞ്ഞു.

## Article Content

ഏറ്റവും വിവരമുള്ളവരാണ് എൻഞ്ചീനിയർമാരെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഒരു മഴക്കാലം അതിജീവിക്കാൻ കഴിയുന്ന റോഡുണ്ടാക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇക്കാര്യം ചോദിച്ചതുകൊണ്ട് അവരുടെ സമ്മേളനങ്ങളിൽ തന്നെ ഇപ്പോൾ വിളിക്കാറില്ല. നമ്മുടെ അറിവിനെ കുടുംബവുമായും, സമൂഹവുമായും, പ്രകൃതിയുമായും ബന്ധപ്പെടുത്തുമ്പോൾ മാത്രമാണ് വിദ്യാഭ്യാസം കൊണ്ട് കാര്യമുള്ളൂവെന്നും സുരേഷ് ബാബു പറഞ്ഞു.

1989 ൽ എസ്.എസ്.എൽ.സിക്ക് റാങ്ക് നേടിയ സരിത എസ്. നായരാണ് പിന്നീട് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത്. കുടുംബത്തിനും, സമൂഹത്തിനും ഉപകരിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കാര്യമില്ലെന്നും വി.കെ സുരേഷ് ബാബു പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠന പ്രോത്സാഹന പദ്ധതി തെളിമ 2023 ൻ്റെ ജില്ലാതല ഉദ്ഘാടനം ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ബാബുവിൻ്റെ ഈ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98158/zilla-panchayat-welfare-standing-committee-chairman-vk-suresh-babu-said-that-now-he-is-not-invited-to-engineers-events-for-asking-why-engineers-cant-build-a-road-that-can-survive-even-a-rainy-season)