---
title: "ശസ്ത്രക്രിയക്കായി അഡ്മിറ്റ് ചെയ്ത  രോഗികളെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്യുന്നു ; പരിയാരത്ത് നടക്കുന്നത്  മെഡിക്കൽ എത്തിക്സിന് ചേരാത്ത ക്രൂരത"
english_title: "Compulsory discharge of patients admitted for surgery;What is happening in Pariyarat is a cruelty that does not belong to medical ethics"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98199/compulsory-discharge-of-patients-admitted-for-surgerywhat-is-happening-in-pariyarat-is-a-cruelty-that-does-not-belong-to-medical-ethics"
published_at: "2023-02-19T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f214d94b89a_download_(9).jpg"
keywords: []
---

# ശസ്ത്രക്രിയക്കായി അഡ്മിറ്റ് ചെയ്ത  രോഗികളെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്യുന്നു ; പരിയാരത്ത് നടക്കുന്നത്  മെഡിക്കൽ എത്തിക്സിന് ചേരാത്ത ക്രൂരത

> **Lead Summary:** അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടവരെ പോലും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുന്നതായി പരാതി. ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യമുള്ള പാവപ്പെട്ട രോഗികളോടാണ് ഈ ക്രൂരത കാണിക്കുന്നത്. ഓർത്തോ, ഇ.എൻ.ടി വിഭാഗ ത്തിൽ ഇന്നും അടുത്ത ദിവസ ങ്ങളിലും നടത്തേണ്ട ശസ്ത്രക്രിയകളാണ് മാറ്റി വെച്ചത്.

## Article Content

അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടവരെ പോലും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുന്നതായി പരാതി. ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യമുള്ള പാവപ്പെട്ട രോഗികളോടാണ് ഈ ക്രൂരത കാണിക്കുന്നത്. ഓർത്തോ, ഇ.എൻ.ടി വിഭാഗ ത്തിൽ ഇന്നും അടുത്ത ദിവസ ങ്ങളിലും നടത്തേണ്ട ശസ്ത്രക്രിയകളാണ് മാറ്റി വെച്ചത്.

ശസ്ത്രക്രിയക്കായി ഒരാഴ്ചമുമ്പ് ആശുപത്രിയിൽ അഡ്മിറ്റാവുകയും എം.ആർ.ജി, സി.ടി സ്കാൻ, എൻഡോസ്കോപി, എയ്ഡ്സ് മുതൽ കൊവിഡ് വരെയുള്ള രക്തപരിശോധന ഉൾപ്പെടെ എല്ലാ പരിശോധനകളും പൂർത്തിയാക്കി, മെഡിക്കൽ വിഭാഗത്തിന്റെ അനുമതിയും ലഭിച്ചവരെയാണ് ഇന്നലെയും മിനിഞ്ഞാന്നുമായി ഡിസ്ചാർജ് ചെയ്തത്. പരിശോധന നടത്തിയ വകയിൽ വലിയ തുക ആശുപത്രിക്ക് ലഭിച്ചു കഴിഞ്ഞു. രോഗികളുടെ ആരോഗ്യ ഇൻഷൂറൻസ് അക്കൗണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്.

കടുത്ത തലവേദനയുള്ളവരാണ് ഇവരിൽ പലരും. അടുത്തയാഴ്ച ആശുപത്രിയുമായി ബന്ധപ്പെട്ട് വരാനാണ് ഇവരോട് പറഞ്ഞിരുന്നത്. അതുവരെ വേദനതിന്ന് വീട്ടിൽ കഴിയണമെന്ന ഉപദേശവും ആശുപത്രി അധികൃതർ നൽകുന്നുണ്ട്.

ഇതിന്റെ പിന്നിൽ വലിയ ഒരു തട്ടിപ്പുണ്ട്. ശസ്ത്രക്രിയക്ക് മുമ്പ് നടത്തുന്ന പരിശോധനയുടെ ഫീസ് ആശുപത്രിക്ക് ലഭിക്കും. ശസ്ത്രക്രിയ അനന്തമായി നീളുമ്പോൾ രോഗികൾ സ്വകാര്യ ആശുപത്രിയെ സമീപിക്കും. പല സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ ഡോക്ടർമാർ തന്നെയാണ് ശസ്ത്രക്രിയ നടത്തുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ പരിയാരം മെഡിക്കൽ കോളേജിനും സ്വകാര്യ ആശു പത്രിക്കും ലാഭം. അതിനിടയിൽ പാവപ്പെട്ട രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിയാരത്തെ ഡോക്ടർമാർ കാണാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപ മാണ് ഉയർന്നുവരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98199/compulsory-discharge-of-patients-admitted-for-surgerywhat-is-happening-in-pariyarat-is-a-cruelty-that-does-not-belong-to-medical-ethics)