---
title: "കണ്ണൂരിൽ പിതാവിൻ്റെ വെട്ടേറ്റ മകന് ഗുരുതരം ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം."
english_title: "Father's son critically injured in Kannur;Locals protest against the police."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98205/fathers-son-critically-injured-in-kannurlocals-protest-against-the-police"
published_at: "2023-02-19T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2281a7cecf_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ പിതാവിൻ്റെ വെട്ടേറ്റ മകന് ഗുരുതരം ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

> **Lead Summary:** പരിയാരം കോരന്‍പീടിക മുത്തപ്പന്‍മoപ്പുരക്ക് സമീപം താമസിക്കുന്ന ഷിയാസിനെയാണ് പിതാവായ അബ്ദുള്‍നാസര്‍മാരകമായിവെട്ടിപരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണ് സംഭവമെന്നാണ് പോലീസ് നൽകുന്ന വിവരം.

## Article Content

പരിയാരം കോരന്‍പീടിക മുത്തപ്പന്‍മoപ്പുരക്ക് സമീപം താമസിക്കുന്ന ഷിയാസിനെയാണ് പിതാവായ അബ്ദുള്‍നാസര്‍മാരകമായിവെട്ടിപരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണ് സംഭവമെന്നാണ് പോലീസ് നൽകുന്ന വിവരം.

മകനെ വെട്ടിയ ശേഷം ഇരുട്ടിൽരക്ഷപ്പെട്ട അബ്ദുല്‍നാസറിനായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഉമ്മ പരിയാരം തിരുവട്ടൂര്‍ മഖാം ഉറൂസിന് പോയിരുന്നതിനാൽ സ്ഥിരമായി പുളിയൂലിലെ ഉമ്മാമ്മയുടെ വീട്ടില്‍ താമസിക്കുന്ന ഷിയാസ് കോരന്‍പീടികയിലെ വീട്ടില്‍ താമസത്തിനെത്തുകയായിരുന്നു. നാലരയോടെ വൈദ്യുതി നിലച്ചപ്പോൾ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുള്‍നാസര്‍ വെട്ടുകയായിരുന്നു.

പത്തിലേറെ വെട്ടേറ്റ ഷിയാസിന്റെ നില ഗുരുതരമാണ്. കൈക്കും കാലുകള്‍ക്കുമാണ് വെട്ടേറ്റത്. സംഭവം നടന്ന മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു. പൂമംഗലം സ്വദേശിയാണ് അബ്ദുള്‍നാസര്‍. അതേ സമയം വിവരമറിയിച്ചിട്ടും പൊലീസ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98205/fathers-son-critically-injured-in-kannurlocals-protest-against-the-police)