---
title: "വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം 22ന് ആരഭിക്കും "
english_title: "Thiramahotsavam will begin on 22nd at Vanukanda Kovilakam Bhagavathy Temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98309/thiramahotsavam-will-begin-on-22nd-at-vanukanda-kovilakam-bhagavathy-temple"
published_at: "2023-02-20T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3088bab76c_images_(2).jpg"
keywords: []
---

# വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം 22ന് ആരഭിക്കും 

> **Lead Summary:** ന്യുമാഹി മങ്ങാട്‌ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം 22 മുതൽ 26 വരെ നടക്കും. 22ന്‌ വൈകീട്ട് ആറിന് സാംസ്‌കാരിക സായാഹ്‌നവും ആദരായനവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നേടിയ കവിയൂർ രാജഗോപാലനെയും കവിയും സാമൂഹ്യപ്രവർത്തകനുമായ വി കെ ഭാസ്‌കരൻ മാസ്‌റ്ററെയും ചടങ്ങിൽ ആദരിക്കും.

## Article Content

ന്യുമാഹി മങ്ങാട്‌ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം 22 മുതൽ 26 വരെ നടക്കും. 22ന്‌ വൈകീട്ട് ആറിന് സാംസ്‌കാരിക സായാഹ്‌നവും ആദരായനവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നേടിയ കവിയൂർ രാജഗോപാലനെയും കവിയും സാമൂഹ്യപ്രവർത്തകനുമായ വി കെ ഭാസ്‌കരൻ മാസ്‌റ്ററെയും ചടങ്ങിൽ ആദരിക്കും.

സെക്രട്ടറി ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് , കവി സി എച്ച്‌ രാജൻ എന്നിവർ മുഖ്യാതിഥികളാവും. രാത്രി എട്ടിന്‌ ടിവിചാനൽ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ കലാകാരൻമാരെ അണിനിരത്തി കാലിക്കറ്റ്‌ വി ഫോർ യു ഫെയിം ദേവരാജ് ദേവ് നയിക്കുന്ന ഉത്സവരാവ് നടക്കും. 23ന്‌ നാഗപ്രതിഷ്‌ഠാദിനത്തിൽ രാവിലെ ഒമ്പതിന്‌ മാള പമ്പുമേക്കാട്ട്‌ മന ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നൂറും പാലും സർപ്പബലിയും നടക്കും. രാത്രി ഏഴിന്‌ ഷീജ ശിവദാസിന്റെ നേതൃത്വത്തിൽ നൃത്തരാവ്. ക്ലാസിക്കൽ ഡാൻസ്‌ ഷോയിൽ നിരവധി വിദ്യാർഥികൾ അരങ്ങേറ്റം കുറിക്കും. 24 ന്‌ വൈകീട്ട്‌ അഞ്ചിന്‌ കലവറനിറക്കൽ, തായമ്പക, വെത്തില കൈനീട്ടം എന്നിവ നടക്കും. രാത്രി എട്ടിന്‌ ക്ഷേത്രം കാരണവർ ചെറുവാഞ്ചേരി വി കെ നാണു അടിയോടിയുടെ നേതൃത്വത്തിൽ കൊടിയേറ്റം. തുടർന്ന്‌ കെട്ടിക്കോലം. 25ന്‌ വൈകീട്ട്‌ മൂന്നിന്‌ മങ്ങാട് പുതിയലത്തുനിന്നും തിരുവുടയാട എഴുന്നള്ളത്ത്, നാലിന്‌ മങ്ങാട് തുണ്ടിയിൽനിന്നും തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും. വൈകീട്ട്‌ 6.30ന്‌ വിവിധ ഭാഗങ്ങളിൽനിന്ന്‌ താലപ്പൊലി വരവ്‌. തുടർന്ന്‌ പുലർച്ചെവരെ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 26ന്‌ പുലർച്ചെ അഞ്ചിന്‌ ഉത്തക്കണ്ടി കണ്ണൻ കോമരത്തിന്റെ വീട്ടിൽനിന്ന് അമൃത കലശം വരവ് . തുടർന്ന്‌ ഗുളികൻ തിറ. രാവിലെ പത്തിന്‌ ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്ക്കൊരുമകൻ, പോർക്കലി കരിമ്പാം ഭഗവതി, വസൂരിമാല തെയ്യങ്ങളുടെ തിറയാട്ടം നടക്കും. പകൽ 12 മുതൽ 2.30 വരെ പ്രസാദസദ്യ. വൈകീട്ട്‌ 4.30ന് ഭഗവതിയുടെ തിരുമുടിയേറ്റ്. അഞ്ചിന്‌ വേട്ടയ്ക്കൊരു മകന്‌ തേങ്ങയേറ്, ഗുരുതി എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ തായമ്പകയും പ്രസാദസദ്യയും നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98309/thiramahotsavam-will-begin-on-22nd-at-vanukanda-kovilakam-bhagavathy-temple)