---
title: "പുലയാട്ടു കഥകൾ അവസാനിപ്പിക്കാതെ തില്ലങ്കേരി സംഘം , ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം ; എല്ലാ ശ്രദ്ധയും പി.ജയരാജനിലേക്ക്."
english_title: "The Tillankeri Sangam, without ending the Pulayatu stories, will hold a political briefing today;All attention to P. Jayarajan."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98315/the-tillankeri-sangam-without-ending-the-pulayatu-stories-will-hold-a-political-briefing-todayall-attention-to-p-jayarajan"
published_at: "2023-02-20T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f30cb984181_download_(13).jpg"
keywords: []
---

# പുലയാട്ടു കഥകൾ അവസാനിപ്പിക്കാതെ തില്ലങ്കേരി സംഘം , ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം ; എല്ലാ ശ്രദ്ധയും പി.ജയരാജനിലേക്ക്.

> **Lead Summary:** കൊള്ള, കൊല, അവിഹിതം, ക്വട്ടേഷൻ, സ്വർണം പൊട്ടിക്കൽ, രക്ത സാക്ഷിയുടെ വീട് തട്ടിയെടുക്കൽ... സൈബർ സഖാക്കൾ നീണ്ട കഥകൾ രചിക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ സി.പി.എമ്മിലെ അന്തർനാടകങ്ങളുടെ ചുരുളുകൾ അഴിച്ചു കുടയുകയാണിപ്പോൾ.

## Article Content

കൊള്ള, കൊല, അവിഹിതം, ക്വട്ടേഷൻ, സ്വർണം പൊട്ടിക്കൽ, രക്ത സാക്ഷിയുടെ വീട് തട്ടിയെടുക്കൽ... സൈബർ സഖാക്കൾ നീണ്ട കഥകൾ രചിക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ സി.പി.എമ്മിലെ അന്തർനാടകങ്ങളുടെ ചുരുളുകൾ അഴിച്ചു കുടയുകയാണിപ്പോൾ.

ക്വട്ടേഷൻ സംഘം ഉരുക്കു മുഷ്ടി ഉയർത്തി സോഷ്യൽ മീഡിയയിൽ പാർട്ടിക്കുറ് തെളിയിച്ചുകൊണ്ടിരിക്കെ ഡി.വൈ.എഫ്. ഐയെ നേരിട്ടിറക്കിയാണ് സി.പി.എം പ്രതിരോധം തീർക്കുന്നത്. എന്നാൽ തില്ലങ്കേരി സംഘത്തിന് മുന്നിൽ അതൊന്നും ഏശുന്നുമില്ല. വിവാദം തണുപ്പിക്കാൻ സി പി എം ശ്രമം തുടരുമ്പോഴും പാർട്ടിക്കെതിരെ വെല്ലുവിളി തുടരുകയാണ് തില്ലങ്കേരി സഖാക്കൾ.

തില്ലങ്കേരിയിലെ രക്തസാക്ഷികളായ വിപ്ലവപോരാളികളുടെ വീരസാഹസിക കഥകൾ പാടി നടന്ന നാവുകൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ കിടന്ന് പുലയാട്ട് കഥകൾ പറയുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് സഖാക്കൾ രംഗത്ത് വരുന്നുവെന്നതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി തുടങ്ങിയ പലരും നടത്തുന്ന തുറന്നെഴുത്തുകൾ കൊലപാതക രാഷ്ട്രീയ പരമ്പരകളുടെ അണിയറക്കഥകളെ വെളിവാക്കുന്നതാണ്.

ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പരസ്യവിമർശനം നടത്തിയ സംഘത്തിനെ തിരെ ഡി.വൈ.എഫ്.ഐ നേതാവ് എം. ഷാജർ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷനായെങ്കിലും പരസ്പര മുള്ള പോർവിളികൾക്ക് ശമനമാകുന്നേയി ല്ല. ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റോടെ തുടക്കമിട്ട പോർവിളികളുടെ തുടർച്ചയായി പോസ്റ്റുകളും കമന്റുകളും നിർബാധം പ്രത്യക്ഷപ്പെടുന്നതിൽ പാർട്ടി ഇടപെട്ട് പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി നേരത്തെയിട്ട പോസ്റ്റിനെ ന്യായീകരിക്കുകയാണ് ജിജോയും. ഷുഹൈബിനെ കൊല്ലാൻ ആഹ്വാനം ചെയ്തത് സി.പി.എമ്മാണെന്നും എല്ലാം ചെയ്യിച്ചത് സി.പി.എം നേതാവാണെന്നും ആകാശ് കുറിച്ചിട്ടതിനെ നുണയെന്ന് സമർത്ഥിച്ച് സി.പി.എം പ്രവർത്തകർ പലരും രംഗത്തെ ത്തിയിരുന്നു. ആകാശ് നടത്തുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. എന്നാൽ കൊല്ലാൻ തീരുമാനിച്ചവനെ ഉമ്മ വെയ്ക്കുകയായിരുന്നോ തങ്ങൾ ചെയ്യേണ്ടിയിരുന്നതെന്ന പരിഹാസ ചോദ്യവുമായാണ് ജിജോ തില്ലങ്കേരി രംഗത്തെത്തിയത്. കൊല്ലാൻ ആഹ്വാനം ചെയ്തവർക്ക് ബാങ്കിൽ ജോലി നൽകിയെങ്കിലും കൊല നടപ്പിലാക്കിയവരെ പാർട്ടി പടിയടച്ച് പിണ്ഡം വെക്കുകയാ യിരുന്നുവെന്നാണ് ആകാശ് തില്ലങ്കേരിയുടെ കമന്റ്. പരുമല പള്ളിയിലെ ചെറുപ്പക്കാരുടെ ജീവിതം തുലച്ച വടശീയക്ഷിയുടെയും മലയോര മേഖലകളിൽ അക്ഷര നക്ഷത്രം തേടി വെടിപ്പുരകളാക്കിയ ഡ്രൈവർ പുങ്കവന്റെയും ബാങ്ക് മോഷ്ടാവായ ചേലുള്ള വീട്ടിൽ കള്ളനായ കുള്ളന്റെ അമ്മാവന്റെ പേരിൽ ഔദാര്യം പറ്റി രാജാവായി വിലസുന്ന കുള്ളന്റെയും ഉൾപ്പെടെയുള്ള ചെറുകഥകൾ ഇനി എഴു തിത്തുടങ്ങുമെന്നാണ് ജയപ്രകാശ് തില്ല ങ്കേരിയുടെ മുന്നറിയിപ്പ്. അതേസമയം ജയപ്രകാശിനെ ബാർബർ ബാലനാക്കി ചിത്രീകരിച്ച് മന്ത്രി എം.ബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പാർട്ടിയെ സംരക്ഷിക്കാൻ കടന്നുവന്നിരു ന്നു. അവരുടെ പരാതിയിൽ പോലീസ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടു ക്കുകയും ചെയ്തു. ആകാശിന് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചതിന്റെ പടം പുറത്തുവിടരുതെന്ന് പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവ് നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങൾ ഉൾപ്പെടെ ഇക്കൂട്ടത്തിൽ പുറത്തു വന്നത് ഡി.വൈ.എ ഫ്.ഐയെ പ്രതിരോധത്തിന് നിർബന്ധി തമാക്കുകയായിരുന്നു. ഇതിനിടെയാണ് കെ.കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫംഗവും സി പി എം പ്രവർത്തകനുമായ എ.പി രാഗിന്ദിനെതിരെ ആക്ഷേപവുമായി ആകാശ് തില്ലങ്കേരി ആരോപണവുമായി രംഗത്തെത്തിയത്. സുഹൃത്തായ ജിജോ തില്ലങ്കേരി ഇട്ട എഫ് ബി പോസ്റ്റിനിട്ട കമൻ്റിലാണ് രാഗിന്ദിനെതിരെ പരാമർശമുള്ളത്. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് കെ.കെ ശൈലജ എം എൽ എ ക്കും പറയേണ്ടി വന്നു. ഒരുകാലത്ത് പാർട്ടിക്ക് കരുത്തായി നിലകൊണ്ട് വിഭാഗത്തെ പരസ്യമായി എതിർക്കേണ്ടി വരുന്ന ഗതികേടിലാ ണിപ്പോൾ നേതൃത്വം. ഇന്ന് തില്ലങ്കേരിയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.ജയരാജൻ ആകാശിനെതിരെ എന്ത് നിലപാട് എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലാ സെക്രട്ടറി എംവി ജയരാജനും യോഗത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98315/the-tillankeri-sangam-without-ending-the-pulayatu-stories-will-hold-a-political-briefing-todayall-attention-to-p-jayarajan)