---
title: "തലശേരി  ഓണിയൻ ഹൈസ്കൂൾ  പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം 25ന് "
english_title: "Thalassery Onion High School ex-teacher student reunion on 25th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98377/thalassery-onion-high-school-ex-teacher-student-reunion-on-25th"
published_at: "2023-02-20T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f33c3928bb4_874ffe69-d660-4cd4-9e24-57097ccc28ae.jpg"
keywords: []
---

# തലശേരി  ഓണിയൻ ഹൈസ്കൂൾ  പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം 25ന് 

> **Lead Summary:** തലശേരി: കോടിയേരി ഓണിയൻ ഹൈസ്കൂൾ, വെസ്റ്റ് യു.പി.സ്ക്കൂൾ പൂർവ വിദ്യാർത്ഥികളുടേയും ഗുരുനാഥന്മാരുടേയും സംഗമം ഫിബ്രവരി 25ന് ഉച്ചക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കും.

## Article Content

തലശേരി: കോടിയേരി ഓണിയൻ ഹൈസ്കൂൾ, വെസ്റ്റ് യു.പി.സ്ക്കൂൾ പൂർവ വിദ്യാർത്ഥികളുടേയും ഗുരുനാഥന്മാരുടേയും സംഗമം ഫിബ്രവരി 25ന് ഉച്ചക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കും.

സ്കൂളിൻ്റെ ഗതകാല പാരമ്പര്യവും, വർത്തമാനകാല അവസ്ഥയും, ഭാവി പ്രവർത്തനങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ പൂർവഗാമികകളായ ഗുരുക്കന്മാരെ ആദരിക്കും. പി.ബാലൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

ഡി.ഇ.ഒ. എൻ.എ ചന്ദ്രിക' എം.കെ.വിജയൻ മാസ്റ്റർ, കാരായി ചന്ദ്രശേഖരൻ, പി.പി.ഗംഗാധരൻ, പി.വസന്ത, കെ.ഖാലിദ് മാസ്റ്റർ, വി.സി.പ്രസാദ്, ടി.എം.സുധാകരൻ, കെ.കെ.പ്രവീണൻ സംസാരിക്കും.

കോടിയേരിയിൽ തന്നെ പ്രൈമറി തലം തൊട്ട് ഹയർ സെക്കൻഡറി തലം വരെയുള്ള ഒരു ഹൈടെക് വിദ്യാലയം പൂർവ്വ വിദ്യാർത്ഥിയായ കോടിയേരി ബാലകൃഷ്ണൻ്റെ നാമധേയത്തിൽ സർക്കാർ തലത്തിൽ അനുവദിക്കണമെന്ന് പൂർവ്വകാല' അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്മാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പ്രസിഡണ്ട് പി.ബാലൻ മാസ്റ്റർ, സെക്രട്ടരി കെ.കെ.പ്രവീണൻ, കെ.പി.ശിവരാമൻ മാസ്റ്റർ, ടി.പി.സുധിഷ്ണൻ, കെ.സുലോചന, കെ.ഖാലിദ് മാസ്റ്റർ, എം.എം.ശശിധരൻ, കാരായി രമേശൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98377/thalassery-onion-high-school-ex-teacher-student-reunion-on-25th)