---
title: "പി.ജയരാജനെ പ്രതീക്ഷിച്ച് പാനൂരിൽ മാധ്യമ പട ; ഒടുവിൽ നിരാശ"
english_title: "Madhyam Pada in Panur expecting P. Jayarajan;Finally disappointed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98429/madhyam-pada-in-panur-expecting-p-jayarajanfinally-disappointed"
published_at: "2023-02-20T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37aa4ddf9f_Untitled-1_copy.jpg"
keywords: []
---

# പി.ജയരാജനെ പ്രതീക്ഷിച്ച് പാനൂരിൽ മാധ്യമ പട ; ഒടുവിൽ നിരാശ

> **Lead Summary:** സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കാര്യങ്ങൾ വിശദീകരിക്കാൻ സി പി എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ പാനൂർ പ്രസ് ഫോറത്തിൽ എത്തുമെന്നായിരുന്നു അറിയിപ്പ്.

## Article Content

സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കാര്യങ്ങൾ വിശദീകരിക്കാൻ സി പി എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ പാനൂർ പ്രസ് ഫോറത്തിൽ എത്തുമെന്നായിരുന്നു അറിയിപ്പ്.

തില്ലങ്കേരിയിൽ വിശദീകരണ യോഗം നടക്കാനിരിക്കെ പി.ജയരാജൻ പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിൽ പാനൂരിലെ വാർത്താ സമ്മേളനത്തിന് പ്രസക്തിയുമേറെയായിരുന്നു.

ഇത് കണക്കിലെടുത്ത് കണ്ണൂരിൽ നിന്നടക്കം മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും പി.ജെ പാനൂർ പ്രസ് ഫോറത്തിലെത്തിയില്ല. സി പി എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ളയാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെ യാത്രാവിവരങ്ങൾ അറിയിക്കാനെത്തിയത്. ഇതേ തുടർന്ന് പി.ജെയെ കാണാനെത്തിയ മാധ്യമ പ്രവർത്തകർ നിരാശയോടെ തില്ലങ്കേരിയിലേക്ക് യാത്രയായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98429/madhyam-pada-in-panur-expecting-p-jayarajanfinally-disappointed)