---
title: "ആകാശ് തില്ലങ്കേരിയും, കൂട്ടരും കുറിച്ചു വച്ചോളു ; പാർട്ടി നൽകിയത് മരണവാറണ്ടാണെന്ന് കെ.എം ഷാജി"
english_title: "Akash Tillankeri and others noted;KM Shaji said that the party gave a death warrant"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98483/akash-tillankeri-and-others-notedkm-shaji-said-that-the-party-gave-a-death-warrant"
published_at: "2023-02-20T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3abde617c3_download_(1).jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയും, കൂട്ടരും കുറിച്ചു വച്ചോളു ; പാർട്ടി നൽകിയത് മരണവാറണ്ടാണെന്ന് കെ.എം ഷാജി

> **Lead Summary:** ആകാശ് തില്ലങ്കേരിക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ആകാശും കൂട്ടരും ഒന്ന് ഓർത്തോ.. പാർട്ടി കൈകാര്യം ചെയ്യുമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ആ പറച്ചിൽ പാർട്ടിയുടെ മരണവാറണ്ടാണ്. മാഷാ അള്ളാസ്റ്റിക്കറുമായി രാത്രിയുടെ മറവിൽ ഒരു ഇന്നോവ നിന്നെ തേടി വരും.

## Article Content

ആകാശ് തില്ലങ്കേരിക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ആകാശും കൂട്ടരും ഒന്ന് ഓർത്തോ.. പാർട്ടി കൈകാര്യം ചെയ്യുമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ആ പറച്ചിൽ പാർട്ടിയുടെ മരണവാറണ്ടാണ്. മാഷാ അള്ളാസ്റ്റിക്കറുമായി രാത്രിയുടെ മറവിൽ ഒരു ഇന്നോവ നിന്നെ തേടി വരും.

ഇതൊരു മുന്നറിയിപ്പാണെന്നും കെ എം ഷാജി പറഞ്ഞു. അരിയിൽ ഷുക്കൂർ രക്തസാക്ഷി ദിനത്തിൽ എംഎസ്എഫ് നടത്തിയ നീതി ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജി. നിലപാടില്ലാത്ത ഊളകളെയാണ് സി പി എമ്മിന് വേണ്ടത്. ഇടതു മുന്നണിയിൽ ഏറാന്മൂളികളും, ഊളകളും അല്ലാതെ മറ്റ് ഘടകകക്ഷികളുണ്ടോ എന്നും കെ.എം ഷാജി പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98483/akash-tillankeri-and-others-notedkm-shaji-said-that-the-party-gave-a-death-warrant)