---
title: "സി.പി.എം.സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന  ജനകീയ പ്രതിരോധ ജാഥക്ക് വ്യാഴാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും ; ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "CPM State Secretary M. V. Govindan will welcome the People's Defense Jatha led by Master in Thalassery on Thursday;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98604/cpm-state-secretary-m-v-govindan-will-welcome-the-peoples-defense-jatha-led-by-master-in-thalassery-on-thursday"
published_at: "2023-02-21T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f49b712b90b_a57bb709-17e3-4f7f-be63-fc3ca671248c.jpg"
keywords: []
---

# സി.പി.എം.സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന  ജനകീയ പ്രതിരോധ ജാഥക്ക് വ്യാഴാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും ; ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണക്കെതിരെയുമാണ് യാത്ര നടത്തുന്നതെന്ന് നേതാക്കൾ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിൻ്റെ .നേതൃത്വത്തിൽ സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വ്യാഴാഴ്ചരാവിലെ പത്തിന് തലശ്ശേരിയിലെത്തും. പുതിയ ബസ് സ്റ്റാൻറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സ്വീകരണ യോഗം സംഘടിപ്പിക്കുന്നത്.

## Article Content

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണക്കെതിരെയുമാണ് യാത്ര നടത്തുന്നതെന്ന് നേതാക്കൾ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിൻ്റെ .നേതൃത്വത്തിൽ സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വ്യാഴാഴ്ചരാവിലെ പത്തിന് തലശ്ശേരിയിലെത്തും. പുതിയ ബസ് സ്റ്റാൻറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സ്വീകരണ യോഗം സംഘടിപ്പിക്കുന്നത്.

മണ്ഡലാതിർത്തിയായ വടക്കുമ്പാട് കാളി പരിസരത്ത് വച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജാഥയെ വരവേൽക്കും.-തുടർന്ന് വീനസ് പരിസരത്ത് വച്ച് ജാഥാ ലീഡറെ തുറന്ന വാഹനത്തിൽ സ്വീകരിക്കും. യൂണിഫോo അണിഞ്ഞവളണ്ടിയർമാർ ബൈക്കുകളിൽ അനുഗമിക്കും.മുകുന്ദ് ജംഗ്ഷനിൽ ബാൻ്റ് സംഘവും ചെണ്ടമേളക്കാരും, കലാരൂപങ്ങളുടെ താള, വാദ്യ, കാഴ്ച പൊലിമയോടെ അണിചേരും. യൂണിഫോമുകളിൽ സ്ത്രികളും യുവജനങ്ങളും അനുഗമിക്കും - സ്വീകരണ സ്ഥലത്ത് ചുകപ്പ് വളണ്ടിയർമാർ ക്യാപ്റ്റന് ഗാർഡ് ഓഫ് ഓണർ നൽകും.പഴയ ബസ് സ്റ്റാൻ്റിലെ റോഡ് നവീകരണ പ്രവൃത്തി കാരണം നേരിടുന്ന ഗതാഗതപ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന് നേതാക്കൾ വിശദീകരിച്ചു.

പുതിയ ബസ് സ്റ്റാൻ്റിലെ സ്വീകരണ സ്ഥലത്ത് രാവിലെ ഒമ്പതര മുതൽ വിവിധ കലാപരിപാടികൾ ഉൾപെടുന്ന കലാവിരുന്ന ഒരുക്കിയിട്ടുണ്ട്. പരിപാടികൾ അവിസ്മരണീയമാക്കാൻ മണ്ഡലത്തിലാകെ വ്യാപക പ്രചരണങ്ങൾ നടന്നുവരികയാണെന്ന് നേതാക്കൾ പറഞ്ഞു കാരായി രാജൻ, എം.സി.പവിത്രൻ, സി.കെ.രമേശൻ, അഡ്വ.പി.കെ.വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98604/cpm-state-secretary-m-v-govindan-will-welcome-the-peoples-defense-jatha-led-by-master-in-thalassery-on-thursday)