---
title: "ഓൾ ഇന്ത്യാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; നാടിന് അഭിമാനമായി തേജാ ലക്ഷ്മി "
english_title: "All India Athletic Championship;Teja Lakshmi is the pride of the country"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98842/all-india-athletic-championshipteja-lakshmi-is-the-pride-of-the-country"
published_at: "2023-02-22T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5de8f9b1df_888b43c7-9495-48b2-bc11-984d186cf80a.jpg"
keywords: []
---

# ഓൾ ഇന്ത്യാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; നാടിന് അഭിമാനമായി തേജാ ലക്ഷ്മി 

> **Lead Summary:**  പാനൂർ: പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ഓൾ ഇന്ത്യാ ഇന്റർ സായ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച് കുന്നോത്ത്‌പറമ്പിലെ തേജാ ലക്ഷ്മി. നൂറുമീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടിയാണ് തേജാ ലക്ഷ്മി നാടിന്റെ അഭിമാനമായി മാറിയത്. തലശ്ശേരി സായ് സെന്ററിന്റെ കീഴിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം ബി ഡിവിഷൻ വിദ്യാർഥിനിയാണ്. കുന്നോത്ത്‌പറമ്പ് പുത്തൂരിലെ എടച്ചേരിക്കണ്ടിയിൽ മധുവിന്റെയും ശ്രീനയുടെയും മകളാണ്. കഴിഞ്ഞ നവംബറിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം നൂറുമീറ്റർ ഓട്ടമത്സരത്തിൽ റെേക്കാഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ താരവുമായിരുന്നു. തേജാലക്ഷ്മിക്കൊപ്പം തലശ്ശേരി സായ് കേന്ദ്രത്തിൽനിന്ന് പത്ത് പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

## Article Content

 പാനൂർ: പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ഓൾ ഇന്ത്യാ ഇന്റർ സായ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച് കുന്നോത്ത്‌പറമ്പിലെ തേജാ ലക്ഷ്മി. നൂറുമീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടിയാണ് തേജാ ലക്ഷ്മി നാടിന്റെ അഭിമാനമായി മാറിയത്. തലശ്ശേരി സായ് സെന്ററിന്റെ കീഴിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം ബി ഡിവിഷൻ വിദ്യാർഥിനിയാണ്. കുന്നോത്ത്‌പറമ്പ് പുത്തൂരിലെ എടച്ചേരിക്കണ്ടിയിൽ മധുവിന്റെയും ശ്രീനയുടെയും മകളാണ്. കഴിഞ്ഞ നവംബറിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം നൂറുമീറ്റർ ഓട്ടമത്സരത്തിൽ റെേക്കാഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ താരവുമായിരുന്നു. തേജാലക്ഷ്മിക്കൊപ്പം തലശ്ശേരി സായ് കേന്ദ്രത്തിൽനിന്ന് പത്ത് പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98842/all-india-athletic-championshipteja-lakshmi-is-the-pride-of-the-country)