---
title: "കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ : ജനകീയ പ്രതിരോധ ജാഥക്ക് പാനൂരിൽ ഉജ്വല സ്വീകരണം"
english_title: "CPM State Secretary MV Govindan says that Kerala will be made a state without ultra-poor: People's resistance march gets a warm welcome in Panur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98904/cpm-state-secretary-mv-govindan-says-that-kerala-will-be-made-a-state-without-ultra-poor-peoples-resistance-march-gets-a-warm-welcome-in-panur"
published_at: "2023-02-22T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f61b37cfec1_3be56f4a-de60-4473-8e70-07909224e4a4_(1).jpg"
keywords: []
---

# കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ : ജനകീയ പ്രതിരോധ ജാഥക്ക് പാനൂരിൽ ഉജ്വല സ്വീകരണം

> **Lead Summary:** അടുത്ത മൂന്നര വർഷം കൊണ്ട് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് പാനൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി ദരിദ്രരായ 64,006 കുടുംബങ്ങളെ കണ്ടെത്തി ദത്ത് എടുത്തു. അവർക്ക് ഭക്ഷണവും, പാർപ്പിടവും നൽകുന്നതോടെ അതി ദരിദ്രരില്ലാത്ത നാടായി കേരളം മാറും.

## Article Content

അടുത്ത മൂന്നര വർഷം കൊണ്ട് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് പാനൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി ദരിദ്രരായ 64,006 കുടുംബങ്ങളെ കണ്ടെത്തി ദത്ത് എടുത്തു. അവർക്ക് ഭക്ഷണവും, പാർപ്പിടവും നൽകുന്നതോടെ അതി ദരിദ്രരില്ലാത്ത നാടായി കേരളം മാറും.

ഇന്ത്യയിൽ മറ്റേത് സംസ്ഥാനത്തിനാണ് ഈ നേട്ടം അവകാശപ്പെടാനാകുകയെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പാർട്ടിക്കും എതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാനുള്ള കൂട്ടായ്മയാണ് ജാഥയിൽ കാണുന്നത്. ഈ ഗവൺമെൻ്റ് ഇനിയും തുടരണമെന്നാണ് ജനഹിതമെന്നും അദ്ദേഹം പറഞ്ഞു.

റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്റ്റനെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. മട്ടന്നൂരിലെ സ്വീകരണത്തിന് ശേഷമാണ് ജനകീയ പ്രതിരോധ ജാഥ കൂത്തുപറമ്പ് മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിലെത്തിയത്. റെഡ് വളണ്ടിയർമാരുടെ അകമ്പടിയിൽ ജാഥാംഗങ്ങളെ സ്വീകരിച്ചാനായിക്കുകയായിരുന്നു.

ആയിരക്കണക്കിനാളുകളാണ് ജാഥയെ വരവേൽക്കാൻ പാനൂരിലേക്ക് ഒഴുകിയെത്തിയത്. സ്വീകരണ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ സി.പി.എം. പാനൂർ ഏരിയാ സിക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി.കൺവീനർ കെ.ധനഞ്ജയൻ സ്വാഗതം പറഞ്ഞു.കെ.ടി.ജലീൽ എം.എൽ.എ ടി .വി.രാജേഷ്, പി.ജയരാജൻ ,പനോളി വൽസൻ, പി.ഹരീന്ദ്രൻ, എം.സുരേന്ദ്രൻ, പി.കെ.ബിജു, എം.സ്വരാജ്, ജയിക്.സി.തോമസ്, സി.എസ്.സുജാത തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98904/cpm-state-secretary-mv-govindan-says-that-kerala-will-be-made-a-state-without-ultra-poor-peoples-resistance-march-gets-a-warm-welcome-in-panur)