---
title: "നിധീഷിൻ്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കതിരൂർ ഗ്രാമപഞ്ചായത്ത്; ട്രാൻസ്ജെൻ്റർ വിഭാഗത്തിൽ പെടുന്നൊരാൾക്ക് വീട് നിർമ്മിച്ചു നൽകുന്നത് സംസ്ഥാനത്ത് ആദ്യമായി"
english_title: "Kathirur Gram Panchayat made Nidhish's dream of a house come true;It is the first time in the state that a house will be built for a transgender person."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98917/kathirur-gram-panchayat-made-nidhishs-dream-of-a-house-come-trueit-is-the-first-time-in-the-state-that-a-house-will-be-built-for-a-transgender-person"
published_at: "2023-02-22T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f625b24da16_00070c40-b5bd-46b0-83aa-2990d5faf000.jpg"
keywords: []
---

# നിധീഷിൻ്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കതിരൂർ ഗ്രാമപഞ്ചായത്ത്; ട്രാൻസ്ജെൻ്റർ വിഭാഗത്തിൽ പെടുന്നൊരാൾക്ക് വീട് നിർമ്മിച്ചു നൽകുന്നത് സംസ്ഥാനത്ത് ആദ്യമായി

> **Lead Summary:** ട്രാൻസ്ജൻഡർ ആയ നിധീഷിന്റെ കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഒടുവിൽ യഥാർത്യമായി. കതിരൂർ പഞ്ചായത്തിൽ പൊന്ന്യം പറാംങ്കുന്നിലാണ് ലൈഫ് ഭവന പദ്ധതി പ്രകാരം കേരളത്തിൽ ആദ്യമായി ട്രാൻസ് ജഡറിന് ഭവനം നിർമ്മിച്ചു നൽകിയത്. നിധീഷിന്റെ സ്വപ്നവീടിന്റെ താക്കോൽ സ്പീക്കർ എ എൻ ഷംസീർ കൈമാറി. കണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്ന ട്രാൻസ് ജൻഡർ നിധീഷിനാണ് കതിരൂർ പഞ്ചായത്ത് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. പൊന്ന്യം പ റാഠങ്കുന്നിലെ നാല് സെന്റ് കോളനിയിലാണ് കണ്ണൂരിലെ നിധീഷിനായി വീട് നിർമ്മിച്ചത്. കതിരൂർ പഞ്ചായത്താണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. സഹായവുമായി കണ്ണൂർ ജില്ലാ പഞ്ചായത്തും, സുമനസുക്കളും സഹായവുമായി രംഗത്ത് വന്നു. രണ്ട് ബെഡ് റും, അടുക്കള മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കതിരൂർ കുറ്റേരി ചാലിലെ ട്രാൻസ്ജെൻഡർ ആയ നിധീഷിന് കതിരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലൂടെ പഞ്ചായത്ത് വക അനുവദിച്ചു നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ലൈഫ് ഭവന പദ്ധതി മാനദണ്ഡപ്രകാരം ഭവന നിർമ്മാണം നടത്തിയത്. വീട് നിർമ്മാണത്തിന് ആവശ്യമായ 4 ലക്ഷം രൂപയിൽ 3 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 1ലക്ഷം രൂപ കണ്ണൂർ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്ത പ്രൊജക്റ്റ് ആയാണ് പദ്ധതി നടപ്പിലാക്കിയത് ഇതിനുപുറമേ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 37990 രൂപയും കക്കൂസ് നിർമ്മാണത്തിനായി 15400 രൂപയും അധിക വിഹിതമായി നൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആവശ്യമായ സാധനസാമഗ്രികൾ ലഭ്യമായി. വീടിന്റെ പ്രവൃത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് മഹിജ ഗ്രൂപ്പ് പ്രകാശൻ ആണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത് പറാംങ്കുന്നിൽ നടന്ന ചടങ്ങിൽ വീടിന്റെ താക്കോൽ സ്പീക്കർ എ എൻ ഷംസീർ നീധീഷിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സനിൽ ,ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ടി റംല, അബ്ദുൾ ലത്തീഫ് കെ എസ് എ , ടി കെ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

ട്രാൻസ്ജൻഡർ ആയ നിധീഷിന്റെ കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഒടുവിൽ യഥാർത്യമായി. കതിരൂർ പഞ്ചായത്തിൽ പൊന്ന്യം പറാംങ്കുന്നിലാണ് ലൈഫ് ഭവന പദ്ധതി പ്രകാരം കേരളത്തിൽ ആദ്യമായി ട്രാൻസ് ജഡറിന് ഭവനം നിർമ്മിച്ചു നൽകിയത്. നിധീഷിന്റെ സ്വപ്നവീടിന്റെ താക്കോൽ സ്പീക്കർ എ എൻ ഷംസീർ കൈമാറി. കണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്ന ട്രാൻസ് ജൻഡർ നിധീഷിനാണ് കതിരൂർ പഞ്ചായത്ത് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. പൊന്ന്യം പ റാഠങ്കുന്നിലെ നാല് സെന്റ് കോളനിയിലാണ് കണ്ണൂരിലെ നിധീഷിനായി വീട് നിർമ്മിച്ചത്. കതിരൂർ പഞ്ചായത്താണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. സഹായവുമായി കണ്ണൂർ ജില്ലാ പഞ്ചായത്തും, സുമനസുക്കളും സഹായവുമായി രംഗത്ത് വന്നു. രണ്ട് ബെഡ് റും, അടുക്കള മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കതിരൂർ കുറ്റേരി ചാലിലെ ട്രാൻസ്ജെൻഡർ ആയ നിധീഷിന് കതിരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലൂടെ പഞ്ചായത്ത് വക അനുവദിച്ചു നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ലൈഫ് ഭവന പദ്ധതി മാനദണ്ഡപ്രകാരം ഭവന നിർമ്മാണം നടത്തിയത്. വീട് നിർമ്മാണത്തിന് ആവശ്യമായ 4 ലക്ഷം രൂപയിൽ 3 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 1ലക്ഷം രൂപ കണ്ണൂർ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്ത പ്രൊജക്റ്റ് ആയാണ് പദ്ധതി നടപ്പിലാക്കിയത് ഇതിനുപുറമേ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 37990 രൂപയും കക്കൂസ് നിർമ്മാണത്തിനായി 15400 രൂപയും അധിക വിഹിതമായി നൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആവശ്യമായ സാധനസാമഗ്രികൾ ലഭ്യമായി. വീടിന്റെ പ്രവൃത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് മഹിജ ഗ്രൂപ്പ് പ്രകാശൻ ആണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത് പറാംങ്കുന്നിൽ നടന്ന ചടങ്ങിൽ വീടിന്റെ താക്കോൽ സ്പീക്കർ എ എൻ ഷംസീർ നീധീഷിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സനിൽ ,ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ടി റംല, അബ്ദുൾ ലത്തീഫ് കെ എസ് എ , ടി കെ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98917/kathirur-gram-panchayat-made-nidhishs-dream-of-a-house-come-trueit-is-the-first-time-in-the-state-that-a-house-will-be-built-for-a-transgender-person)